ന്യൂഡൽഹി: വെല്ലുവിളിക്കാൻ കിവീസിനായില്ല… ഫിറോഷാ കോട്‌ലയിൽ ഇന്ത്യൻ വിജയഭേരി. ആശിഷ് നെഹ്റയുടെ വിടവാങ്ങൽ മത്സരത്തിൽ ആധികാരികമായാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 8/148 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റെടുത്ത ഇന്ത്യ പ്രതീക്ഷകൾ തെറ്റിച്ചില്ല. ആദ്യ 6 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 46 റൺസാണ് ഓപ്പണർമാർ അടിച്ച് കൂട്ടിയത്. എന്നാൽ പിന്നീട് രൗദ്രഭാവം പൂണ്ട രോഹിത്ത് ശർമ്മയും – ശിഖർ ധവാനും കിവീസ് ബൗളർമാരെ കടന്നാക്രമിച്ചു. അർധസെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയും ശിഖർ ധവാനും ആദ്യ വിക്കറ്റിൽ 158 റൺസാണ് അടിച്ചുകൂട്ടിയത്.

55 പന്ത് നേരിട്ട രോഹിത്ത് ശർമ്മ 6 ഫോറും 4 സിക്സറുകളും ഉൾപ്പടെ 80 റൺസാണ് നേടിയത്. 52 പന്ത് നേരിട്ട ശിഖർ ധവാൻ 80 റൺസും അടിച്ചുകൂട്ടി. 10 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്ങ്സ്. 11 പന്തിൽ 29 റൺസും നേടി വിരാട് കോഹ്‌ലി ഇന്ത്യൻ സ്കോർ 202 ൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് ഒരിക്കൽപ്പോൽ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. രണ്ടാം ഓവറിൽത്തന്നെ മാർട്ടിൻ ഗുപ്റ്റിലിനെ മടക്കി ചാഹൽ ന്യൂസിലാൻഡിന് ആദ്യ പ്രഹരം നൽകി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ന്യൂസിലാൻഡിന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 28 റൺസ് എടുത്ത കെയിൻ വില്യംണിന്രെ വിക്കറ്റ് ഹർദ്ദിക് പാണ്ഡ്യയാണ് പിഴുതത്.

39 റൺസ് എടുത്ത ടോം ലഥാമാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി യുഷ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook