Latest News

T20 World Cup, India vs Namibia Score Updates: അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയത്തോടെ മടക്കം; നമീബിയയെ തോൽപിച്ചത് ഒമ്പത് വിക്കറ്റിന്

T20 World Cup, India vs Namibia Score Updates: 15.2 ഓവറിലാണ് ഇന്ത്യ നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം മറികടന്നത്

india vs namibia, ind vs nam, india vs namibia live score, ind vs nam live score, live cricket score, live cricket score india vs namibia, live cricket score today, india vs namibia live score, live cricket score ind vs nam t20, india vs namibia live score today, live cricket score t20 world cup 2021, live cricket score india, live cricket score match, live cricket score t20 world cup, live cricket score, t20 world cup 2021 live score, t20 world cup 2021 live cricket score, india vs namibia live match, india vs namibia live score match, t20 world cup 2021 score, t20 world cup 2021 score today, ind vs nam 2021 scorecard, india vs namibia live match today, ind vs nam live score, ind vs nam live cricket score, ind vs nam t20 world cup 2021, ind vs nam live streaming, t20 world cup 2021 live streaming, live cricket score today t20 world cup, t20 world cup 2021, t20 world cup live score, t20 world cup live cricket score, live cricket score t20 world cup 2021 today, ഇന്ത്യ-നമീബിയ, ഇന്ത്യ, നമീബിയ, ടി20 ലോകകപ്പ്, ടി20, ട്വന്റി 20, IE Malayalam

T20 World Cup, India vs Namibia Score Online Updates: ട്വന്റി ട്വന്റി ലോകകപ്പിൽ അവസാനത്തെ സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. നിശ്ചിത 20 ഓവർ അവസാനിക്കാൻ 28 പന്ത് ശേഷിക്കേ 15.2 ഓവറിലാണ് ഇന്ത്യ നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം മറികടന്നത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് ഇന്ത്യ നേടിയത്.

ഓപ്പണർ കെഎൽ രാഹുൽ പുറത്താകാതെ 36 പന്തിൽ 54 റൺസ് നേടി. രോഹിത് ശർമ 37 പന്തിൽ 56 റൺസ് നേടി പുറത്തായി. സൂര്യകുമാർ യാദവ് പുറത്താകാതെ 19 പന്തിൽ 25 റൺസ് നേടി. ജാൻ ഫ്രൈലിങ്കാണ് നമീബിയക്ക് വേണ്ടി ഏക വിക്കറ്റ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. ഓപ്പണർമാരായ സ്റ്റീഫൻ ബാർഡ്-21 റൺസും മൈക്കൽ വാൻ ലിൻഗെൻ-14 റൺസും നേടി. ക്രെയ്ഗ് വില്യംസ്, സെയ്ൻ ഗ്രീൻ എന്നിവർ റണ്ണൊന്നും നേടാതെ പുറത്തായി. കാപ്റ്റൻ ഗെറാജ് ഇറാസ്മസ് 12 റൺസ് നേടി. നിക്കോൾ ലോട്ടീറ്റൺ-അഞ്ച്, ഡേവിഡ് വീസ്-26, ജെജെ സ്മിത്ത്- ഒമ്പത്, ജാൻ ഫ്രിലിങ്ക്-15, റൂബൻ ട്രംപെൽമാൻ-13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇന്ത്യക്ക് വേണ്ടി അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്തു. ബുംറ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് തല മത്സരമാണ് ഇത്. ഇന്ത്യ ഇതിനകം തന്നെ സെമിയിൽ പ്രവേശിക്കാതെ പുറത്തായി. ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്ഥാനും ന്യൂസീലൻഡുമാണ് സെമിയിൽ പ്രവേശിച്ചത്.

തിങ്കളാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് അവസാന സൂപ്പർ 12 മത്സരം. വിരാട് കോഹ്ലി ടി20 കാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ നയിക്കുന്ന അവസാന മത്സരമാണ് ഇത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി ടീം ഇന്ത്യക്കൊപ്പമുള്ള അവസാന മത്സരവും ഇതാണ്.

വിജയകരമായ അവസാനത്തോടെ ടൂർണമെന്റിനോട് വിടപറയാൻ ഗെർഹാർഡ് ഇറാസ്‌മസ് നയിക്കുന്ന ടീമിനെതിരെ മികച്ച വിജയം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി(കാപ്റ്റൻ), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, രാഹുൽ ചാഹർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

നമീബിയ (പ്ലേയിംഗ് ഇലവൻ): സ്റ്റീഫൻ ബാർഡ്, മൈക്കൽ വാൻ ലിംഗൻ, ക്രെയ്ഗ് വില്യംസ്, ഗെർഹാർഡ് ഇറാസ്മസ് (കാപ്റ്റൻ), സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് വീസ്, ജാൻ ഫ്രൈലിങ്ക്, ജെജെ സ്മിറ്റ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, റൂബൻ ട്രംപൽമാൻ, ബെർണാഡ് ഷോൾട്സ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs namibia t20 world cup 2021 score ind vs nam online streaming updates

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com