ബെംഗളൂരു : എഎഫ്സി ഏഷ്യന്‍ കപ്പിന്‍റെ യോഗ്യതാ റൗണ്ടിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഇന്ന് മക്കാവോയെ നേരിടും.ഇന്ന് വിജയിക്കുകയാണ് എങ്കില്‍ എഎഫ്സി ഏഷ്യാ കപ്പില്‍ യോഗ്യത കൈവരിക്കും എന്നുള്ളതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാന മത്സരമാണ് ഇത്. മൂന്നാം റൗണ്ടില്‍ ഇതുവരെ മത്സരിച്ച എല്ലാ കളിയും വിജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഒരേയൊരു ടീമാണ്. കഴിഞ്ഞ അവേ മത്സരത്തില്‍ മക്കാവോക്കെതിരെ അവരുടെ തട്ടകത്തില്‍ 2-0ത്തിനു ലഭിച്ച അനായാസ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റിനെ സംബന്ധിച്ച് ഏറെ പരീക്ഷണങ്ങള്‍ നടത്താവുന്ന ഒരു കളി കൂടിയാണ് ഇന്നത്തേത്.  ടീമിന്‍റെ ഇതുവരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ഗുര്‍പ്രീത് സിങ് സന്ധു, സുനില്‍ ഛേത്രി, ജെജെ, സന്ദേശ് ജിന്‍ഘന്‍ എന്നിവരില്‍ ചിലര്‍ക്കെങ്കിലും വിശ്രമം കൊടുത്തുകൊണ്ട് യുവതാരങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.  മലയാളി താരങ്ങളായ സികെ വിനീതും അനസ് ഇടത്തോടിക്കയും ടീമിലുണ്ട്.

മക്കാവോക്കെതിരായി പ്രഖ്യാപിച്ച ഇരുപത്തിനാലംഗ ടീം:

ഗോള്‍കീപ്പര്‍മാര്‍ : ഗുര്‍പ്രീത് സിങ്, സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കൈത്ത്, സുബ്രതാ പോള്‍

ഡിഫണ്ടര്‍മാര്‍ : പ്രീതം കൊട്ടാല്‍, ലാല്‍റുത്തര, നിഷുകുമാര്‍, സന്ദേശ് ജിന്‍ഘന്‍, അനസ് ഇടത്തോടിക്ക, സലാം രഞ്ജന്‍ സിങ്, സര്‍തക് ഗോലുയി, ജെറി ലാല്‍റിന്‍സുവാല, നാരായണ്‍ ദാസ്.

മിഡ്ഫീല്‍ഡര്‍മാര്‍ : ജാക്കിചന്ദ് സിങ്, ഉദാന്താ സിങ്, നിഖില്‍ പൂജാരി, യൂജിന്‍സന്‍ ലിങ്ഡോ, റൗളിന്‍ ബോര്‍ജസ്, എംഡി റഫീഖ്, അനിരുദ്ധ് താപ്പ, ജര്‍മന്‍പ്രീത് സിങ്, ഹാളിചരണ്‍ നാര്‍സറി.

സ്ട്രൈക്കര്‍മാര്‍ : ബല്‍വന്ത് സിങ്, അലന്‍ ഡിയോറി, ജേജെ ലാല്‍പെഖുലുവ, സുനില്‍ ഛേത്രി, ഹിതേഷ് ശര്‍മ, സികെ വിനീത്.

എത്ര മണിക്കാണ് കളി ആരംഭിക്കുക ?
വൈകീട്ട് 7:30നാണ് കളി ആരംഭിക്കുന്നത്.

കളി എവിടെ കാണാം ?
സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി എന്നിവര്‍ കളി തത്സമയം സംപ്രേക്ഷണം ചെയ്യും.

കളി നടക്കുന്നത് എവിടെ ?
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

കളിയുടെ തത്സമയം എങ്ങനെ ഓണ്‍ലൈനായി ലഭിക്കും ?
ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആപ്പിള്‍ കളി തത്സമയം സംപ്രേക്ഷണം ചെയ്യും. ഇനി ഹോട്ട്സ്റ്റാര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട് എങ്കില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തില്‍ നിങ്ങള്‍ക്ക് കളി പിന്തുടരാം. ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളം മൊബൈല്‍ ആപ്പിലും കളിയുടെ ലൈവ് കമന്‍ററി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ