അയർലണ്ടിനെതിരെ തകർപ്പൻ വിജയം നേടി തിളങ്ങി നിൽക്കുകയാണ് ടീം ഇന്ത്യ. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യൻ സംഘം രണ്ടാം ടി20 മത്സരത്തിലും നേടിയത്. വെറും പത്തത് പന്തിൽ നിന്ന് 32 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ സമീപകാലത്ത് ദേശീയ ടീമിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

എന്താണിതിന്റെ വിജയരഹസ്യം? ആ ചോദ്യത്തിന് ഉത്തരം വ്യക്തമാക്കിയത് ഹർദ്ദിക് തന്നെയാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒന്നാം നമ്പർ ആരാധിക “കമോൺ ഹാർദ്ദിക്” എന്ന് പറയുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. ആ ആരാധിക സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയും.

“എനിക്ക് തോന്നുന്നു ഞാൻ എന്റെ ചിയർലീഡറെ കണ്ടെത്തിയെന്ന്.  ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് വീഡിയോ പകർത്തിയത്.

നാല് സിക്സും ഒരു ഫോറും അടക്കമാണ് പത്ത് പന്തിൽ നിന്ന് പാണ്ഡ്യ 32 റൺസ് നേടിയത്. അയർലണ്ടിനെതിരെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ഇംഗ്ലണ്ടിലേക്ക് പോകും. മൂന്ന് ടി20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുക.

A post shared by Hardik Pandya (@hardikpandya93) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook