ഇന്ത്യ അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 ക്കായി ഇറങ്ങാന്‍ ഇനി മിനിറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ടു മൽസരങ്ങളും ജയിച്ച് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് മുമ്പേ ആത്മവിശ്വാസം നേരിടുക എന്ന ലക്ഷ്യവുമായാണ് കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നത്. എന്നാല്‍ ഇന്നത്തെ മൽസരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്.

ഇന്ന് 17 റണ്‍സ് തന്റെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ വിരാട് കോഹ്‌ലിയ്‌ക്ക് സാധിച്ചാല്‍ ട്വന്റി-20ല്‍ അതിവേഗം 2000 റണ്‍സ് തികയ്‌ക്കുന്ന താരമാകും വിരാട്.

54 ഇന്നിങ്സുകളില്‍ നിന്നുമായി 1983 റണ്‍സാണ് വിരാടിന്റെ ഇതുവരെയുള്ള സമ്പാദ്യം. ട്വന്റി-20 റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണിപ്പോള്‍ വിരാടിന്റെ സ്ഥാനം.

ന്യൂസിലൻഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ബ്രണ്ടന്‍ മക്കല്ലവുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഗുപ്റ്റിലിന് 2271 റണ്‍സും മക്കല്ലത്തിന് 2140 റണ്‍സുമാണുള്ളത്. പാക് താരം ഷൊയ്ബ് മാലിക്കാണ് മൂന്നാമത്. മാലിക്കിന് 1989 റണ്‍സാണുള്ളത്.

ഇന്ന് വിരാടിന് 17 റണ്‍സ് എടുക്കാന്‍ സാധിച്ചില്ലെങ്കിലും വിരാടിന് ഈ റെക്കോര്‍ഡ് അടുത്ത മൽസരത്തിലൂടെ നേടാന്‍ സാധിക്കും. നിലവില്‍ 66 ഇന്നിങ്സില്‍ നിന്നും 2000 കടന്ന മക്കല്ലത്തിന്റെ പേരിലാണ് റെക്കോര്‍ഡ്. ട്വന്റി-20 ബാറ്റ്‌സ്‌മാന്മാരുടെ റാങ്കിങ്ങില്‍ എട്ടാമതാണ് വിരാടിന്റെ സ്ഥാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ