scorecardresearch

India vs Ireland T20I series: ഹാർദികിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നു; മത്സരക്രമം, ടീം, എവിടെ എങ്ങനെ കാണാം; അറിയാം

കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ

ireland, india

India vs Ireland 2022, Schedule, Squads, Live Streaming: ഐപിഎൽ 2022ലെ സൂപ്പർ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ അയർലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നു. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. ജൂൺ 26, 28 തീയതികളിലാണ് രണ്ടു മത്സരങ്ങളുടെ പരമ്പര.

സീനിയർ താരങ്ങളുടെ അഭാവത്തിൽ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവർ ടീമിൽ ഇടം നേടി. പരുക്ക് മൂലം ദക്ഷിണാഫ്രിക്ക പരമ്പര നഷ്‌ടമായ യാദവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഈ പരമ്പര, അതേസമയം, ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഇടം നേടാതെ പോയ സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലെത്താനുള്ള അവസരമാകും ഈ പരമ്പര.

മത്സരങ്ങൾ

രണ്ടു ടി20 മത്സരങ്ങളാണ് ഇന്ത്യയും അയർലണ്ടും കളിക്കുക. ജൂൺ 26,28 തീയതികളിൽ ഡബ്ലിനിൽ ആണ് മത്സരങ്ങൾ. രാത്രി മണിക്ക് ആണ് മത്സരങ്ങൾ.

തത്സമയ സംപ്രേക്ഷണം

ഇന്ത്യയും അയർലൻഡും തമ്മിലുള്ള രണ്ട് ടി20 ഐ മത്സരങ്ങളും സോണി സിക്‌സിലും സോണി സിക്‌സ് എച്ച്‌ഡിയിലും സംപ്രേക്ഷണം ചെയ്യും, സോണി ലിവിലും മത്സരങ്ങൾ തത്സമയം കാണാം.

ടീമുകൾ

ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഹർഷൽ പട്ടേൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, അക്സർ പട്ടേൽ, അവേഷ് ഖാൻ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, റുതുരാജ് ഗെയ്ക്വാദ്, യുസ്‌വേന്ദ്ര ചാഹൽ , രവി ബിഷ്ണോയ്.

ടീം അയർലൻഡ്: ആൻഡ്രൂ ബാൽബിർണി, ഹാരി ടെക്ടർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, പോൾ സ്റ്റെർലിംഗ്, കർട്ടിസ് കാംഫർ, സ്റ്റീഫൻ ഡോഹനി, ലോർക്കൻ ടക്കർ, മാർക്ക് അഡയർ, കോനോർ ഓൾഫെർട്ട്, ജോഷ്വ ലിറ്റിൽ, ആൻഡി മക്ബ്രൈൻ, ബാരി മക്കാർത്തി, ക്രെയ്ഗ് യുങ്.

Also Read: FIFA Men’s World Cup 2022: ലോകകപ്പിനൊരുങ്ങി ഖത്തർ; മത്സരക്രമം, വേദികൾ തുടങ്ങി അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs ireland 2022 t20i series schedule squads venues telecast live streaming details