ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ബൗളിംഗില്‍ പിഴക്കുന്നു. ഹോങ്കോങിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് 150 കടന്നു. ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണെടുത്തത്. മറുടപി ബാറ്റിംഗിന് ഇറങ്ങിയ ഹോങ്കോങിന് നിസാക്കാത്തും അന്‍സുമാനും മികച്ച തുടക്കം നല്‍കി. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഇന്ത്യ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് എടുക്കാനായില്ല.

ശിഖര്‍ ധവാന്റെ 127 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. 120 പന്തിലാണ് ശിഖര്‍ ധവാന്‍ 127 റണ്‍സ് നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ 22 പന്തിൽ 23 റൺസെടുത്ത് പുറത്തായി. രോഹിത് ഇഹ്സാൻ ഖാന്റെ പന്തിൽ നിസാഖത് ഖാന് ക്യാച്ച് നൽകിയാണ് പുറത്തായത്.

അമ്പാട്ടി റായിഡു 60 റണ്‍സ് നേടി പുറത്ത് പോയി. ശിഖര്‍ ധവാന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മഹേന്ദ്രസിംഗ് ധോണി 3 പന്തില്‍ റണ്‍സൊന്നും എടുക്കാതെ കൂടാരം കയറി. ഇതോടെ താളം നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് 33 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനേയും നഷ്ടമായി. കിന്‍ചിറ്റിന്റെ പന്തില്‍ ഹയാത്ത് ബൗണ്ടറിയില്‍ നിന്നും എടുത്ത മനോഹരമായ ക്യാച്ചിലൂടെയാണ് കാര്‍ത്തിക് പുറത്തായത്. അവസാന ഓവറുകളില്‍ ശ്രദ്ധിച്ച് പന്തെറിഞ്ഞ ഹോങ്കോങ് ഇന്ത്യയെ വമ്പന്‍ അടികള്‍ക്ക് സമ്മതിച്ചില്ല. കേദര്‍ ജാദവ് ഇന്ത്യയ്ക്കായി 27 റണ്‍സെടുത്തു. ശ്രദ്ധുല്‍ ഠാക്കൂര്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി.

ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി യുവതാരം ഖലീൽ അഹമ്മദ് ഇന്ന് ആദ്യമൽസരം കളിക്കുന്നുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പര നഷ്ടമായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. യുവതാരം ഷർദുൽ ഠാക്കൂറിനെയും ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ മ​ത്സ​രം നാളെയാണ്. ഹോ​ങ്കോ​ങ്ങി​നെ​തി​രാ​യ മ​ത്സ​രം ഇന്ത്യക്ക് ക​ടു​പ്പ​മേ​റി​ല്ലെ​ന്നാണ് കരുതിയതെങ്കിലും ഹോങ്കോങ് പോരാട്ടവീര്യം കാണിക്കുന്നുണ്ട്.

ആ​ദ്യ ക​ളി​യി​ൽ പാ​കി​സ്​​താ​നോ​ട്​ ത​ക​ർ​ന്നാ​ണ് ഹോങ്കോങ്​ വ​ന്നത്. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നു​​ള്ള ഇ​ന്ത്യ​ക്ക്​ ടീം ​കോം​ബി​നേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​താ​ണ്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. 2008ലെ ​ഏ​ഷ്യ​ക​പ്പി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 256 റ​ൺ​സി​​​​െൻറ വ​മ്പ​ൻ ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇന്ന് ഹോങ്കോംഗിനെതിരേ വിജയിച്ചാൽ ഇന്ത്യയ്ക്ക് സൂപ്പർ ഫോറിൽ സ്ഥാനം നേടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook