scorecardresearch
Latest News

പി.ആർ ശ്രീജേഷ്; ഇന്ത്യയുടെ അവസാന നിമിഷത്തെ രക്ഷകൻ

വേഗത്തിലുള്ള ആ റിഫ്ളക്സുകളാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ മികച്ച കീപ്പർമാരിൽ ഒരാളാക്കിയത്

PR Sreejesh, India beat Germany, Sreejesh saves the medal, India hockey team wins, Bronze medal for India in hockey, Tokyo 2020, Hockey medal after 41 years. Who is PR Sreejesh, Sreejesh profile, Goalkeeper Sreejesh, ie malayalam
ഫൊട്ടോ: ട്വിറ്റർ/ ടീം ഇന്ത്യ

കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ മാറിയുള്ള ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, ശ്രീജേഷ് നാളെ ഇന്ത്യൻ കായിക രംഗത്തെ മിന്നും താരമാകുമെന്ന് അവിടുത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകന് ബോധ്യമുണ്ടായിരുന്നു.

എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷ് മികവ് പുലർത്തിയിരുന്നു, ജാവലിനും ഡിസ്‌ക്കും ദീർഘ ദൂരം എറിയാനും ചാടാനും ഓടാനും എല്ലാത്തിനും മിടുക്കനായിരുന്നു. വോളിബോൾ ടീമിലും ബാസ്‌കറ്റ് ബോൾ ടീമിലും അംഗമായിരുന്ന ശ്രീജേഷ് ലോങ്ങ് ജമ്പിലും ഹൈ ജമ്പിലും മികവ് പുലർത്തിയിരുന്നു. ഓട്ടമത്സരത്തിനുള്ള കഴിവും ഉണ്ടായിരുന്നെങ്കിലും അത് ശ്രീജേഷിന് താത്പര്യമുണ്ടായിരുന്നില്ല. അതായത് ഹോക്കി ഒഴിച്ച് എല്ലാ കായിക ഇനങ്ങളും ആസ്വദിച്ചിരുന്നു.

അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തെ ജിവി രാജ സ്പോർട്സ് സ്കൂളിലേക്ക് ശ്രീജേഷിനെ നിർദേശിച്ചതും. അവിടെ ഏത് തരത്തിലുള്ള കായിക വൈദഗ്ദ്ധ്യവും വികസിപ്പിക്കാൻ ശ്രീജേഷിന് കഴിയുമായിരുന്നു.

എന്നാൽ കൃഷിക്കാരായിരുന്ന വളരെയധികം സന്ദേഹമുള്ള മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. “സ്പോർട്സ് കോട്ട, സർക്കാർ ജോലി”. പോകുന്നതിനു മുൻപ് വരെ ശ്രീജേഷും വളരെ ആവേശത്തിലായിരുന്നു. എന്നാൽ പോകുന്നതിനു മുൻപ് എന്തോ ഭാരം അദ്ദേഹത്തെയും പിടികൂടി. “ഞാൻ അവരുടെ അടുത്ത് നിന്നും ഒരിക്കലും മാറി നിന്നിട്ടില്ല, പോകാനുള്ള ആ ദിവസം ആയപ്പോൾ ഞാൻ തളർന്നു പോയി, പോകണ്ട എന്നായി, ഞാൻ വളരെ ആത്മവിശ്വാസം ഉള്ള ആളായിരുന്നു, പക്ഷേ ആ ദിവസം എനിക്ക് അസ്വസ്ഥത തോന്നി” ശ്രീജേഷ് ഒരിക്കെ മാധ്യമപ്രവർത്തകനോട് പറഞ്ഞു.

കേവലം 200 കിലോ മീറ്ററിന് അപ്പുറമുള്ള തിരുവനന്തപുരം മറ്റെവിടെയോ ആണെന്ന് തോന്നി. പരിചയമില്ലാത്ത സംസ്‍കാരം, ഭക്ഷണം, ചുറ്റുപാട്, കുടുംബത്തെയും സുഹൃത്തുക്കളെയും പാടവും വിട്ട് മറ്റേതോ ലോകത്ത്. പക്ഷേ ട്രെയിൻ കായലുകളും എല്ലാം കടന്ന് മനോഹരമായ പാതയിലൂടെ പോയപ്പോൾ ശ്രീജേഷ് പതിയെ മനസുമാറ്റി. മൂന്ന് മണിക്കൂറത്തെ യാത്രക്ക് ശേഷം തിരുവനന്തപുരത്ത് കാലു കുത്തിയ ശ്രീജേഷിന് വല്ലാതെ ആത്മവിശ്വാസം ലഭിച്ചു. എല്ലാം നേരിടാൻ തയ്യാറായി. “എനിക്ക് പെട്ടെന്ന് വല്ലാതെ ആത്മവിശ്വാസം തോന്നി, എന്റെ ജീവിതം മാറുന്ന പോലെ, അതായിരുന്നു എന്റെ യഥാർത്ഥ യാത്രയുടെ തുടക്കം” അദ്ദേഹം പറഞ്ഞു.

പുതിയ തുടക്കം

ശ്രീജേഷ് കരുതിയതിനേക്കാൾ വലിയ രീതിയിൽ ജീവിതം മാറുകയായിരുന്നു. സ്കൂളിൽ ഹോക്കി കളിക്കുന്ന കുറച്ചുപേരുടെ സമീപം ശ്രീജേഷ് പോകാൻ ഇടയായി, അതാണ് തന്റെ വിധിയെന്ന ഒരു തോന്നൽ ശ്രീജേഷിന് ഉണ്ടായി. അടുത്ത ദിവസം ശ്രീജേഷ് അവിടെ എത്തി, പരിശീലനം നടത്തുന്നവരുടെ കായികക്ഷമത കണ്ടു ഞെട്ടി, താൻ “ഒരു പുഴുവാണെന്ന് തോന്നി”. ബാസ്‌ക്കറ്റ് ബോളിനും വോളിബോൾ കോർട്ടിനും സമീപം എത്തി. താൻ “കുള്ളനാണെന്ന് തോന്നി”, ഫുട്ബോൾ കളിക്കുന്നതിനെ കുറിച്ചു ചിന്തിച്ചു, “ഒരുപാട് ഓടേണ്ടി വരും, ക്രിക്കറ്റോ? എനിക്ക് അത് ശരിയാവില്ല” ഒടുവിൽ ഹോക്കി കളിക്കുന്നവരിൽ കുറച്ചു സുഹൃത്തുക്കളെ ഉണ്ടാക്കി. ഒരേ പ്രായവും ഒരേ ശരീരവും ഉള്ളവർ. അവരോട് ഒപ്പം നടക്കാനും ഇടക്ക് കളിക്കാനും തുടങ്ങി.

അപ്പോഴാണ് ഹോക്കി കോച്ചായ ജയകുമാർ ശ്രീജീഷിനെ കാണുന്നത്. “അലസനായ ഒരു ഡിഫൻഡർ അല്ലെങ്കിൽ ഒരു സെന്റർ ഹാഫ് ആയിരുന്നു അദ്ദേഹം. എന്നാൽ എല്ലായ്പ്പോഴും അവന് മികച്ച റിഫ്ലക്സ്‌ ഉണ്ടായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു എന്തുകൊണ്ട് അവനെ ഒരു ഗോൾകീപ്പറാക്കിക്കൂടാ എന്ന്. കുട്ടികൾ ‘ഗോൾ കീപ്പറാകാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഇത് ഒരു പ്രധാന റോളാണ്” അദ്ദേഹം പറഞ്ഞു.

വേഗത്തിലുള്ള ആ റിഫ്ളക്സുകളാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ മികച്ച കീപ്പർമാരിൽ ഒരാളാക്കിയത്. ടോക്കിയോയിൽ ബ്രോൺസ് മെഡൽ നേടിയ വിജയത്തിലും പ്രധാന പങ്കുവഹിച്ചത് അതാണ്.

“ശ്രീജേഷിനെ പോലെ വിശ്വസ്തനായ ഒരാൾ ഉണ്ടായിരിക്കുക പ്രധാനമാണ്. അദ്ദേഹം ഇന്ത്യൻ ഹോക്കിയിലെ അതികായനാണ്. ഒരുപാട് പ്രയത്നിച്ചിട്ടാണ് ഇന്നത്തെ നിലയിൽ അദ്ദേഹം എത്തിയിരിക്കുന്നത്” എന്നാണ് ഇന്ത്യൻ പരിശീലകൻ ഗ്രഹാം റെയ്ഡ് മത്സര ശേഷം പറഞ്ഞത്.

ഗിയറിനോട് പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു എന്നാൽ എല്ലാം അവൻ വേഗം പഠിച്ചു, അവനു ആ ഗെയിം സെൻസും ദീര്ഘദൃഷ്ടിയും ഉണ്ടായിരുന്നു, ജയകുമാർ പറഞ്ഞു. കൗമാര പ്രായം കഴിഞ്ഞപ്പോൾ ശ്രീജേഷ് ഉയരം വെക്കാനും പേശികൾ വലുതാകാനും തുടങ്ങി , അദ്ദേഹം ഒരു ഷോട്ട് പുട്ട് താരമോ ജാവലിൻ താരമോ ആണെന്ന് പലരും തെറ്റിദ്ധരിച്ചു അദ്ദേഹം പറഞ്ഞു.

ജയകുമാറിന് ശ്രീജേഷിന്റെ സാധ്യതകളെക്കുറിച്ച് ഉറപ്പുണ്ടായിരുന്നെങ്കിലും, ഹോക്കി പ്രിയമല്ലാത്ത കേരളത്തിൽ തന്റെ കഴിവ് നഷ്ടപ്പെടുമെന്ന് തോന്നിയിരുന്നു, ഹോക്കിയിൽ “ഇന്ത്യ ഒരു കാലത്ത് ഗംഭീരമായിരുന്നു, എന്നാൽ ഇപ്പോൾ മാറിയിരിക്കുന്നു”, ഒളിമ്പിക്സ് സമയത്ത് പോലും കഷ്ടിച്ച് ആളുകൾ കണ്ടാലായി. ഒരു മലയാളിയോട് എത്ര കളിക്കാരെ അറിയാമെന്ന് ചോദിക്കു. മിക്കവാറും, അവൻ മൂന്ന് വിരലുകൾ ചുരുട്ടും. ധ്യാൻ ചന്ദ്, ധനരാജ് പിള്ള … ഇപ്പോൾ ശ്രീജേഷ്.

Also read: ഇന്ത്യൻ പോസ്റ്റിനു മുന്നിലെ വൻമതിൽ; ഒളിംപിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി ശ്രീജേഷ്

ഹോക്കി സ്വീകരിക്കുന്നവർ ഇല്ലാത്ത സ്ഥലം

സംസ്ഥാനത്ത് ആദ്യ ആസ്ട്രോ ടർഫ് നിർമിച്ചത് 2015ലാണ്. കേരളത്തിൽ നിന്ന് ഹോക്കിയിൽ ഇന്ത്യക്കായി ഇറങ്ങിയത് ഏഴ് പേരാണ്. അതിൽ ശ്രീജേഷ് ഒഴികെയുളളവർ ആസ്ട്രോ ടർഫ് വരുന്നതിന് മുൻപ് കളിച്ചവരാണ്. ഒരു പഴയ ഗിയറാണ് ശ്രീജേഷിന് ഉണ്ടായിരുന്നത്, പട്ടണങ്ങളിൽ പോലും അത് വാങ്ങാൻ കിട്ടില്ലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന രണ്ടു ഹോക്കി താരങ്ങളും ഗോൾ കീപ്പർമാരായിരുന്നു. ഹെലൻ മേരി (2002 കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ്), മാനുവൽ ഫ്രെഡറിക് (1972 മ്യൂണിച്ച് ഗെയിംസ് വെങ്കല മെഡൽ ജേതാവ്) എന്നിവരാണ് അവർ.

ഹിന്ദി സിനിമകളിലെ ബേസ്ബോൾ ബാറ്റ് പോലെ സിനിമകളിലെ സംഘടനാ രംഗങ്ങളിൽ ഉപയോഗിക്കുന്ന ഒന്നായിരുന്നു ഹോക്കി സ്റ്റിക്ക്. ആ സമയത്താണ് ജയകുമാർ ദേശിയ ജൂനിയർ ടീമിന്റെ കോച്ചായ ഹരേന്ദ്ര സിങിനെ വിളിക്കുന്നത്, അതിനു ശേഷം ആകസ്മികമായി തിരുവനന്തപുരത്ത് ഒരു അണ്ടർ 14 ടൂർണമെന്റ് കാണാൻ അദ്ദേഹം വന്നു, ശ്രീജേഷിനെയും ജയകുമാറിനെയും ഡൽഹി ക്യാംപിലേക്ക് ക്ഷണിച്ചു. ഇത് 2003ൽ ആയിരുന്നു. ബ്രാൻഡല്ലാത്ത ബാഗും ഒരു കീപ്പർ കിറ്റും പോലുമില്ലാതെ ഡൽഹിയിൽ എത്തി, കാരണം മാതാപിതാക്കൾക്ക് അത് താങ്ങാനാവില്ലയിരുന്നു ( ഏകദേശം 15,000 രൂപ വിലയുണ്ടായിരുന്നു). “അന്തർ സംസ്ഥാന ടൂർണമെന്റുകളിൽ, അവർ എന്റെ ഗിയറിനെ കളിയാക്കാറുണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥനാക്കിയില്ല. എനിക്ക് എന്റെ ശരീരമുണ്ടായിരുന്നു, എന്റെ ഏറ്റവും വലിയ ആയുധം എന്റെ മനസ്സായിരുന്നു,” അദ്ദേഹം പറഞ്ഞു

ശ്രീജേഷിന്റെ കഴിവുകണ്ട് ഹരേന്ദ്ര 2004 ഏഷ്യാ കപ്പിന്റെ ജൂനിയർ ക്യാമ്പിലേക്ക് കൂട്ടി. അവസാന ടീമിൽ ഇടം കിട്ടിയില്ല, പക്ഷേ ജൂനിയർ ഏഷ്യ കപ്പ് ടീമിൽ കയറി, പിന്നീട് ഒരിക്കലും ടീമിൽ നിന്നും പുറത്തുപോയില്ല. “ജീവിതം മാറി” ശ്രീജേഷ് പറഞ്ഞു. പിന്നീട് തുടരെ അത് മാറിക്കൊണ്ടിരുന്നു. ഒളിമ്പ്യനായി, ലോകകപ്പ് ടീമിൽ കയറി, ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി, ഇപ്പോൾ ഒളിംപിക്സ് വെങ്കല മെഡലും.

തുടക്കത്തിൽ ശ്രീജേഷ് കേരളത്തിന് പ്രിയപെട്ടവനായിരുന്നില്ല എന്നാൽ ഒരു പതിയെ പതിയെ കേരളം ഇഷ്ടപ്പെട്ടു വന്നു. “ഒരു ഗോൾകീപ്പറെ സ്നേഹിക്കുക ബുദ്ധിമുട്ടാണ്. അവൻ അദൃശ്യനാണ്, അവൻ ഒരു തെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കപ്പെടുന്നു. ഞാൻ ചെറുതായിരുന്നപ്പോൾ ഇന്ത്യയുടെ ഗോൾകീപ്പർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അത് മാത്രമല്ല, ഞാൻ അത് ശ്രദ്ധിക്കുന്ന ആളല്ല, ഒരിക്കലും സ്റ്റാർഡമിന്റെ പുറകെ പോയിട്ടില്ല,” അദ്ദേഹം പറഞ്ഞു.

കൂടുതൽ ഇവിടെ വായിക്കാം..

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs germany p sreejesh india win hockey bronze