ഭുവനേശ്വർ: കലിംഗ മൈതാനത്ത് ഇന്ത്യൻ താരങ്ങൾക്ക് തെറ്റിയില്ല. ശക്തരായ ജർമ്മനിയെ സ്വന്തം മണ്ണിൽ തകർത്ത് ലോക ഹോക്കി ലീഗിലെ വെങ്കലം ഇന്ത്യ നിലനിർത്തി. ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ഹോക്കി ടീം തകർത്തത്.

ആദ്യ പാദത്തിൽ ഗോൾ കണ്ടെത്താതിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ 20ാം മിനിറ്റിലാണ് ആദ്യ ഗോൾ വീണത്. ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ആകാശ് ദീപ് സിംഗ് അടിച്ച ഷോട്ട് ജർമ്മൻ ഗോളി സമർത്ഥമായി തടുത്തെങ്കിലും ഈ പന്ത് ചെന്നത് എസ്‌വി സുനിലിന് നേർക്കായിരുന്നു. സുനിൽ തൊടുത്ത ഷോട്ടിനെ തടുത്ത് നിർത്താൻ ജർമ്മൻ സംഘത്തിന് സാധിച്ചില്ല.

പരിക്കേറ്റതിനെ തുടർന്ന് ഏഴ് ജർമ്മൻ താരങ്ങളെ ഒഴിവാക്കിയാണ് അന്തിമ സംഘത്തെ ജർമ്മനി മൈതാനത്തിറക്കിയത്. കഴിഞ്ഞ ലോക ഹോക്കി ലീഗിലും ഇന്ത്യക്കായിരുന്നു വെങ്കലം. ഈ വിജയത്തോടെ തങ്ങളുടെ ഇന്ത്യ വെങ്കലം നിലനിർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ