ആ​ന്‍റി​ഗ്വ: വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് വിജയം 8 വിക്കറ്റിനാണ് ഇംഗ്ലീഷ് പട ഇന്ത്യയെ തകര്‍ത്തത്. ഫൈനലില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത് 113 റണ്‍സാണ് നേടിയത്. എന്നാല്‍ നതാലി സിവറും ആമി എലന്‍ ജോണ്‍സും നേടിയ അര്‍ദ്ധസെഞ്ചുറികള്‍ മാത്രം മതിയായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍. ആമി ജോണ്‍സ് 53 റണ്‍സും നതാലി 52 റണ്‍സുമെടുത്തു.

തുടക്കത്തില്‍ ശക്തമായ ബാറ്റിംഗ് പ്രകടനം ഇന്ത്യ കാഴ്ച്ച വെച്ചെങ്കിലും ഇംഗ്ലണ്ട് ബോളിംഗ് നിര പിന്നീട് കളം വാണു. ഇതോടെ 112 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി 33 റണ്‍സെടുത്ത സ്മൃതി മന്ദാന മാത്രമാണ് തിളങ്ങിയത്.

സ്കോര്‍: ഇന്ത്യ 112 റണ്‍സ് (19.2), ഇംഗ്ലണ്ട്: 116-2 (17.1).

. ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. മി​താ​ലി രാ​ജ് ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങിയത്. ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​റ്റ തോ​ൽ​വി​ക്കു പ​ക​രം​വീ​ട്ടാ​മെന്ന് കരുതിയ ഇന്ത്യ വീണു പോവുകയായിരുന്നു.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഒ​ന്പ​ത് റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ​യെ ഇം​ഗ്ല​ണ്ട് കീ​ഴ​ട​ക്കി​യ​ത്. സെ​മി​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ 71 റ​ണ്‍​സി​ന് വി​ജ​യി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ