scorecardresearch

കളി തിരിച്ചു പിടിച്ച് ഇംഗ്ലണ്ട്; ലീഡ് 100 കടന്നു

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു

കളി തിരിച്ചു പിടിച്ച് ഇംഗ്ലണ്ട്; ലീഡ് 100 കടന്നു

ലോര്‍ഡ്‌സ്: തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് പതിയെ കളം പിടിക്കുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 എന്ന നിലയിലാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍. 105 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട് ഇംഗ്ലണ്ട്. മുന്നേറ്റ നിരയെ ആദ്യമേ തന്നെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മധ്യനിരയാണ് കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ക്യാപ്റ്റന്‍ ജോ റൂട്ട് 19 റണ്‍സെടുത്താണ് മടങ്ങിയത്.

56 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും 44 റണ്‍സെടുത്ത ക്രിസ് വോക്‌സുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. ഇശാന്ത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ വീതം നേടിയിട്ടുണ്ട്.

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് പേസര്‍മാരാണ് ഇന്ത്യന്‍ ടീമിനെ ചെറിയ റണ്‍സിന് കൂടാരം കയറ്റിയത്. 29 റണ്‍സെടുത്ത ആര്‍.അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലൊടിച്ചത്.

ടെസ്റ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഴ മൂലം കളി മുടങ്ങിയിരുന്നു. വെളളിയാഴ്ച കളി തുടങ്ങിയെങ്കിലും മഴ കാരണം രണ്ടുതവണ മുടങ്ങി. രണ്ടാം ദിനത്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും എടുക്കാതെ മുരളി വിജയ് ആണ് ആദ്യം പുറത്തായത്. നാലാം ഓവറില്‍ ലോകേഷ് രാഹുലും പുറത്തായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs england updates