India vs England (IND vs ENG) Test Series 2021 Schedule: ഈ വർഷം ആദ്യം ഇന്ത്യയിൽ നടന്ന പരമ്പരയിൽ നേരിട്ട തോൽവിക്ക് കണക്ക് തീർക്കാൻ ജോ റൂട്ടും സംഘവും തയ്യാറായിരിക്കുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരുടീമുകളും മികച്ച മത്സരമാണ് കാഴ്ചവെച്ചത്. ഇന്ത്യ ന്യൂസീലൻഡിനോട് ഫൈനലിൽ തോറ്റപ്പോൾ ഇംഗ്ലണ്ട് അവർക്കെതിരെയുള്ള അവസാന പരമ്പരയിൽ തോറ്റാണ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായത്.
ഇംഗ്ലണ്ട് അവരുടെ റസ്റ്റ് ആൻഡ് റൊട്ടേഷൻ പോളിസി ഒഴിവാക്കി ശക്തമായ നിരയുമായാണ് പരമ്പരക്ക് ഇറങ്ങുന്നത്. പരുക്കേറ്റ ജോഫ്രാ ആർച്ചറും, ക്രിസ് വോക്‌സും, ക്രിക്കറ്റിൽ നിന്നും അൽപ നാളത്തേക്ക് ഇടവേള എടുത്തിരിക്കുന്ന ബെൻ സ്റ്റോക്കിനെയും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ കാണാതെ വരിക.
മറുവശത്ത്, ഇന്ത്യൻ നിരയിലും പരുക്കുകൾ ഉണ്ട്. പരിശീലന മത്സരത്തിനിടയിൽ പരുക്കേറ്റ ഓപ്പണർ ശുഭമാൻ ഗില്ലും ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിൽ നിന്നും പുറത്തായി. പരിശീലനത്തിനിടയിൽ തലയിൽ പന്ത് കൊണ്ട മായങ്ക് അഗർവാളിനും ആദ്യ മത്സരം നഷ്ടമാകും. പകരക്കാരായി ടീമിൽ ഉൾപ്പടുത്തിയ സൂര്യകുമാർ യാദവും പൃഥ്വി ഷായും ശ്രീലങ്കയിൽ ക്വാറന്റൈനിൽ തുടരുകയാണ്.
മത്സര പട്ടിക
- ആദ്യ ടെസ്റ്റ് ആഗസ്റ്റ് 4 ന് ഉച്ചകഴിഞ്ഞ് 3:30ന് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ
- രണ്ടാം ടെസ്റ്റ് ആഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് 3:30ന് ലണ്ടനിലെ ലോർഡ്‌സിൽ
- മൂന്നാം ടെസ്റ്റ് ആഗസ്റ്റ് 25ന് ഉച്ചകഴിഞ്ഞ് 3:30ന് ഹെഡിംഗ്‌ലിയിലെ ലീഡ്‌സിൽ
- നാലാം ടെസ്റ്റ് സെപ്റ്റംബർ 2ന് ഉച്ചകഴിഞ്ഞ് 3:30 ന് ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ
- അഞ്ചാം ടെസ്റ്റ് സെപ്റ്റംബർ 10ന് വൈകുന്നേരം 3:30ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ
ടീമുകൾ
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, റിഷഭ് പന്ത്, കെ.എൽ രാഹുൽ, വൃദ്ധിമാൻ സാഹ, ജസ്പ്രിത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്
ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റൻ), റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ജോസ് ബട്ട്ലർ, മാർക്ക് വുഡ്, സാം കറൻ, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ക്രെയ്ഗ് ഓവർട്ടൺ