ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം: മത്സരക്രമം, സമയം എന്നിവ അറിയാം

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടീമുകളെ തീരുമാനിക്കുന്നതിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വലിയ പങ്കുണ്ട്

ചെന്നൈ: ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനു ഫെബ്രുവരി അഞ്ചിന് തുടക്കമാകും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ടെസ്റ്റ് പരമ്പര ഇരു ടീമുകൾക്കും നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടീമുകളെ തീരുമാനിക്കുന്നതിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വലിയ പങ്കുണ്ട്.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികൾ ചെന്നൈയിലാണ് നടക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ അഹമ്മദാബാദിലും. ഫെബ്രുവരി അഞ്ച് മുതൽ ഒൻപതുവരെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ. രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക.

Read Also : കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 മുതൽ 28 വരെ. മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായാണ്. ഉച്ചയ്‌ക്ക് 2.30 ന് മത്സരം ആരംഭിക്കും. നാലാം ടെസ്റ്റും അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ തന്നെ. മാർച്ച് നാല് മുതൽ എട്ട് വരെ രാവിലെ 9.30 നാണ് നാലാം ടെസ്റ്റ് നടക്കുക.

ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ടി 20 പരമ്പര ആരംഭിക്കും. അഞ്ച് ടി 20 മത്സരങ്ങളുടേതാണ് പരമ്പര. മാർച്ച് 12, 14, 16, 18, 20 തീയതികളിൽ. രാത്രി ഏഴിനാണ് എല്ലാ ടി 20 മത്സരങ്ങളും ആരംഭിക്കുക. അഞ്ച് ടി 20 മത്സരങ്ങളും അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. മാർച്ച് 23, 26, 28 ദിവസങ്ങളിലാണ് മൂന്ന് ഏകദിന മത്സരങ്ങൾ നടക്കുക. എല്ലാ ഏകദിന മത്സരങ്ങളും ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. പൂനെയിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england t20 odi test series 2021 schedule time table

Next Story
ഏകദിന-ടി20 ലോകകപ്പ് നേടാനായില്ലെങ്കിൽ വിരാട് കോഹ്‌ലിക്ക് നായകസ്ഥാനം ഒഴിയേണ്ടി വരും: മോണ്ടി പനെസർRohit Sharma, Virat Kohli, cricket news, cricket malayalam, cricket news malayalam, cricket news, in malayalam, ie malayalam, malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com