Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

അരങ്ങേറ്റം ഗംഭീരമാക്കി ഇഷാൻ കിഷൻ; തകർത്തടിച്ച് കോഹ്‌ലി: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

നായകൻ വിരാട് കോഹ്ലിയുടെയും അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്

virat kohli, kohli, kohli india, kohli england, india vs england, ind vs eng, cricket news, കോഹ്ലി, ക്രിക്കറ്റ്, ടി20, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടി20, ഇന്ത്യ-ഇംഗ്ലണ്ട് ടി20, ie malayalam

അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 165 റൺസിന്റെ വിജയ ലക്ഷ്യം ഇന്ത്യ 13 പന്ത് ശേഷിക്കേ 17.5 ഓവറിൽ മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് ആതിഥേയർ നേടിയത്.

നായകൻ വിരാട് കോഹ്ലിയുടെയും അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇഷാൻ 32 പന്തിൽ നിന്ന് 56 റൺസ് നേടിയാണ് ആദിൽ റാഷിദിന്റെ പന്തിലെ എൽബിയിൽ പുറത്തായത്. കോഹ്ലി പുറത്താകാതെ 49 പന്തിൽ നിന്ന് 73 റൺസ് എടുത്തു. ഓപ്പണർ കെഎൽ രാഹുൽ തുടക്കത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. റിഷഭ് പന്ത് 13 പന്തിൽ നിന്ന് 26 റൺസും ശ്രേയസ്സ് അയ്യർ എട്ട് പന്തിൽ നിന്ന് എട്ട് റൺസും നേടി.

Read More: 30 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫിയിൽ 800 റൺസ് നേടുന്ന ആദ്യ താരമായി പൃഥ്വി ഷാ

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ഓപ്പണർ ജേസൺ റോയ് 35 പന്തിൽ നിന്ന് 46 റൺസ് നേടി  പുറത്തായി.ജോസ്ബട്ട്ലർ റണ്ണോന്നും നേടാതെ ആദ്യ പന്തിൽ പുറത്തായി. ഡേവിഡ് മലൺ (23 പന്തിൽ നിന്ന് 24 റൺസ്), ജോണി ബെയർസ്റ്റോ (15 പന്തിൽ നിന്ന് 20 റൺസ്), ഇയോൺ മോർഗൻ (28 പന്തിൽ നിന്ന് 20 റൺസ്), ബെൻ സ്റ്റോക്സ് (21 പന്തിൽ നിന്ന് 24 റൺസ്) എന്നിവരുടെ പ്രകടനം നിർണായകമായി.

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൺ സുന്ദറും, ശർദുൽ ടാക്കൂറും രണ്ട് വീതം വിക്കറ്റെടുത്തു. ഭുവനേശ്വഡ കുമാറും യൂസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് നേടി.

ആദ്യ ടി 20 മത്സരത്തിൽ തോറ്റ ഇന്ത്യ പരമ്പരയിൽ 1-0 ത്തിനു പിന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് ഇംഗ്ലണ്ടിനൊപ്പമെത്താനാണ് ഇന്ത്യ ലക്ഷ്യമിടുക.

Read Also: കന്നി കിരീടനേട്ടവുമായി മുംബൈ സിറ്റി: എടികെ മോഹൻബഗാനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളിന്

രോഹിത് ശർമ ഓപ്പണർ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാം ടി 20ക്കുള്ള അന്തിമ ഇലവനിൽ രോഹിത് ഇടം പിടിച്ചില്ല. ശിഖർ ധവാനെ പുറത്തു നിർത്തിയിട്ടുണ്ട്. കെ.എൽ.രാഹുൽ ഓപ്പണറായി തുടരും. ഇഷാൻ കിഷനാണ് രാഹുലിന് ഒപ്പം ഓപ്പണിങ്ങിൽ.   യുസ്‌വേന്ദ്ര ചഹലിന് പകരം രാഹുൽ തെവാത്തിയയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ചാഹൽ തന്നെ തുടർന്നു. നായകൻ വിരാട് കോഹ്‌ലിയുടെ ഫോമില്ലായ്‌മ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. ആദ്യ ടി 20 മത്സരത്തിൽ റൺസൊന്നുമെടുക്കാതെയാണ് കോഹ്‌ലി പുറത്തായത്.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യർ ടീമിൽ തുടർന്നിട്ടുണ്ട്. റിഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ.

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england t 20 series second match scorecard live updates

Next Story
ISL 2020-21 Final: Mumbai City ATK Mohun Bagan- കന്നി കിരീടനേട്ടവുമായി മുംബൈ സിറ്റി: എടികെ മോഹൻബഗാനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളിന്isl, isl live, isl final live score, isl final live streaming, isl football, isl 2021 live, isl football live streaming, isl today match, isl match, isl live match, isl live match score, isl live streaming, live streaming, football live score, football live streaming, live football score, football live, mumbai city vs atk mohun bagan, mumbai city vs atk mohun bagan final, mumbai city vs atk mohun bagan live, mumbai city vs atk mohun bagan live streaming, mumbai city vs atk mohun bagan football live, mumbai city vs atk mohun bagan today match, ഐഎസ്എൽ, ഐഎസ്എൽ ഫൈനൽ, ഐഎസ്എൽ സ്കോർ, ഫുട്ബോൾ ലൈവ് സ്കോർ, ഫുട്ബോൾ ലൈവ് സ്ട്രീമിംഗ്, ലൈവ് ഫുട്ബോൾ സ്കോർ, ഫുട്ബോൾ ലൈവ്, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ഫൈനൽ, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ലൈവ്, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ലൈവ് സ്ട്രീമിംഗ്, മുംബൈ സിറ്റി, എടികെ മോഹൻ ബഗാൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com