ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം

അർദ്ധ സെഞ്ചുറിയ നേടി നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും നടത്തിയ പ്രകടനം വിജയത്തിൽ നിർണായകമായി; ഷർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് നേടി

India vs England T 20 Series, India vs England 5th T 20, Virat Kohli, India vs England T 20 Match Score Card, ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര, ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി 20, വിരാട് കോഹ്‌ലി

അഹമ്മദബാദ്:ഇംഗ്ലണ്ടെനെതിരായ അഞ്ചാം ടി20യും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ വിജയിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ചുറിയ നേടി  നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും നടത്തിയ പ്രകടനം വിജയത്തിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ശക്തമായ ബോളിങ് പ്രതിരോധമുയർത്താനും ഇന്ത്യക്ക് കഴിഞ്ഞു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ  188 റൺസ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്ട്ലറും ഡേവിഡ് മലനും അർദ്ധസെഞ്ചുറി നേടി. ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് റൺസൊന്നുമെടുക്കാതെ തുടക്കത്തിൽ തന്നെ പുറത്തായി. ജോണി ബെയർസ്റ്റോ-7, ഇയോൺ മോർഗൻ-1, ബെൻസ്റ്റോക്സ്-14, ക്രിസ് ജോർഡാൻ-11, ജോഫ്ര ആർച്ചർ-1, സാം കറൺ-14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

Read More: ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു: സൂര്യകുമാർ യാദവും പ്രസിദ്ധ് കൃഷ്ണയും ക്രുനാൽ പാണ്ഡ്യയും ടീമിൽ

ഇന്ത്യക്ക് വേണ്ടി ഷർദുൽ ഠാക്കൂർ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യയും നടരാജനും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും അർദ്ധ സെഞ്ചുറി നേടി. 34 പന്തിൽ നിന്ന് 64 റൺസാണ് രോഹിത് ശർമ നേടിയത്. അഞ്ച് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. 8.6 ഓവറിൽ ബെൻസ്റ്റോക്സിന്റെ പന്തിൽ രോഹിത് പുറത്തായി.

Read More: IPL 2021: ധോണി ക്ലീൻ ബൗൾഡ്; സിഎസ്‌കെയിൽ മികച്ച പ്രകടനവുമായി ഇരുപത്തിരണ്ടുകാരൻ

52 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസാണ് കോഹ്ലി നേടിയത്. രണ്ട് സിക്സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്സ്. രോഹിതിന്റെ വിക്കറ്റ് നഷ്ടത്തിനു ശേഷം ഇറങ്ങിയ സൂര്യകുമാർ യാദവ് 17 പന്തിൽ നിന്ന് രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 32 റൺസ് നേടി. ആദിൽ റാഷിദിന്റെ പന്തിലെ ഷോട്ട് ജേസൺ റോയ് പിടികൂടിയപ്പോൾ 13.2 ഓവറിൽ സൂര്യകുമാർ പുറത്തായി. നാലാമതിറങ്ങിയ ഹർദിക് പാണ്ട്യ 17 പന്തിൽ നിന്ന് രണ്ട് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 39 റൺസ് നേടി.

അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചാണ് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയത്. ഒന്നാമത്തെയും മൂന്നാമത്തെയും ടി 20 മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാമത്തെയും നാലാമത്തെയും കളികൾ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england t 20 series fifth match live score updates

Next Story
ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ: പി.വി.സിന്ധു സെമിയിൽ, ജയം ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com