രോഹിത്തിന് സെഞ്ചുറി, രഹാനെയ്ക്ക് അർധസെഞ്ചുറി; ആദ്യ ദിനം ഇന്ത്യ 300/6

ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്താനാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങുക

India vs England, India England Second Test, India England Second Test Scorecard, India England Test News Live Updates, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സ്കോർബോർഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും അർധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെയുടെയും ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും പുറത്തായെങ്കിലും താളം കണ്ടെത്തിയ റിഷഭ് പന്തും (33) അഞ്ച് റൺസെടുത്ത അക്ഷർ പട്ടേലുമാണ് ക്രീസിൽ.

Also Read: രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?

അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനുമുമ്പ് തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും രോഹിത് ശർമ രക്ഷകനാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പുജാരയ്ക്കൊപ്പം ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ട് തീർത്ത താരം ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. 21 റൺസുമായി പുജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകൻ കോഹ്‌ലിയും പൂജ്യത്തിന് കൂടാരം കയറി.

അപ്പോഴും ക്രീസിൽ നിലയുറപ്പിച്ച രോഹിത് രഹാനെയെ കൂട്ടുപിടിച്ചാണ് പിന്നീട് മുന്നോട്ട് പോയത്. ടീം സ്കോർ 147ൽ എത്തിയപ്പോഴേക്കും രോഹിത്തും സെഞ്ചുറി തികച്ചു. അതുവരെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് ഇതോടെ ചുവട് മാറ്റി. ഇംഗ്ലിഷ് ബോളർമാരെ ഭംഗിയായി നേരിട്ട രോഹിത് 161 റൺസെടുത്ത ശേഷമാണ് മടങ്ങിയത്. 18 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

Also Read: ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഇന്നിങ്സ്; ഒപ്പം ഒരുപിടി റെക്കോർഡുകളും

രോഹിത്തിന് പിന്നാലെ രഹാനെയും മടങ്ങിയതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. 67 റൺസുമായി മികച്ച പിന്തുണയാണ് രഹാനെ രോഹിത്തിന് നൽകിയത്. 13 റൺസെടുത്ത അശ്വിന്റെ വിക്കറ്റും ആദ്യ ദിനം സന്ദർശകർക്ക് നഷ്ടമായി.

ഇംഗ്ലണ്ടിനുവേണ്ടി മൊയിൻ അലി, ജാക്ക് ലീച്ച് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഒലി സ്റ്റോണും, നായകൻ ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england second test scorecard playing eleven live updates

Next Story
ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് ഹൈദരാബാദ്ISL, ഐഎസ്എൽ, Hyderabad FC, ഹൈദരാബാദ് എഫ്സി, East bengal FC, ഈസ്റ്റ് ബംഗാൾ എഫ്സി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express