Latest News

രണ്ടാം ടെസ്റ്റ്: ആർച്ചറില്ലാതെ ഇംഗ്ലണ്ട്, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ആദ്യ ടെസ്റ്റ് തോറ്റതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശേഷിക്കുന്ന മുന്ന് മത്സരങ്ങളും ഇന്ത്യയ്‌ക്ക് നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ഫലം നിർണായകം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജോഫ്ര ആർച്ചർ കളിക്കില്ല. കൈമുട്ടിന് കുത്തിവയ്പെടുത്ത സാഹചര്യത്തിലാണ് താരത്തിനു രണ്ടാം ടെസ്റ്റ് നഷ്‌ടമാകുക. ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ആർച്ചർക്ക് കൈ മുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കുത്തിവയ്‌പ് എടുക്കേണ്ടി വന്നത്. ആദ്യ ടെസ്റ്റിൽ മൂന്ന് വിക്കറ്റുകളാണ് ആർച്ചർ സ്വന്തമാക്കിയത്. ആർച്ചറിന് പകരം സ്റ്റുവർട്ട് ബ്രോഡ് ടീമിലെത്തും. ആദ്യ ടെസ്റ്റിൽ ബ്രോഡ് കളിച്ചിട്ടില്ല. ശനിയാഴ്‌ച മുതലാണ് രണ്ടാം ടെസ്റ്റ്. ഇംഗ്ലണ്ട് ടീമിൽ മറ്റു മാറ്റങ്ങൾ ഉണ്ടാകില്ല.

അതേസമയം, ആദ്യ ടെസ്റ്റ് തോറ്റതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്‌ക്ക് നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ഫലം നിർണായകം.

Read Also: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്: അന്തിമ പട്ടികയിൽ 292 താരങ്ങൾ

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. ആദ്യ ടെസ്റ്റിൽ കളിച്ച ഷഹബാസ് നദീമിനെ അവസാന ഇലവനിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. പകരം കുൽദീപ് യാദവിനെയോ അക്ഷർ പട്ടേലിനെയോ കളിപ്പിക്കും. ജസ്‌പ്രീത് ബുംറയെ ഒഴിവാക്കി ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. രോഹിത് ശർമയെ ഓപ്പണർ സ്ഥാനത്തു നിന്നു നീക്കി കെ.എൽ.രാഹുലിന് അവസരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, രോഹിത്തിന് ഒരു അവസരം കൂടി നൽകാനാണ് സാധ്യത. കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി മാത്രമാണ് രോഹിത് സ്വന്തമാക്കിയിട്ടുള്ളത്.

ശുഭ്‌മാൻ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ എന്നിവർ ടീമിൽ തുടർന്നേക്കും.

Web Title: India vs england second test predictable 11

Next Story
IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 292 താരങ്ങൾSreesanth, ശ്രീശാന്ത്, Kerala cricket team, കേരള ക്രിക്കറ്റ് ടീം, vijay hazare trophy, Sanju samson, Vatsal govind, sachin baby, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com