Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

സെഞ്ചുറിയുമായി ബെയർസ്റ്റോ; നൂറിനരികെ ബെൻസ്റ്റോക്സ്: രണ്ടാം ഏകദിനം സ്വന്തമാക്കി ഇംഗ്ലണ്ട്.

114 പന്തിൽ നിന്ന് 108 റൺസാണ് രാഹുൽ നേടിയത്. റിഷഭ് പന്ത് 40 പന്തിൽ നിന്ന് 77 റൺസ് നേടി

പൂനെ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.   ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ മറികടക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റൺസ് നേടിയത്.

ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്സിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. ജോണി ബെയർസ്റ്റോ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി. 112 പന്തിൽ നിന്ന് ഏഴ് സിക്സറും 11 ഫോറുമടക്കം 124 റൺസാണ് ബെയർസ്റ്റോ നേടിയത്.

52 പന്തിൽ നിന്ന് 99 റൺസ് നേടിയ ബെൻ സ്റ്റോക്സ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 10 സിക്സറാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. നാല് ഫോറും സ്റ്റോക്ക്സ് നേടി.  ബെൻസ്റ്റ .52 പന്തിൽ 55 റൺസ് നേടി  ഓപ്പണർ ജേസൺ റോയും ഇംഗ്ലണ്ടിനു വേണ്ടി അർദ്ധ സെഞ്ച്വറി നേടി. ഡേവിഡ് മലൻ 16 റൺസെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി കെഎൽ രാഹുൽ സെഞ്ചുറി നേടി. നായകൻ വിരാട് കോഹ്ലിയും റിഷഭ് പന്തും അർദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്ലി, കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ റിഷഭ്, ഓപ്പണർമാരായ ശിഖർ ധവാന്റെയും രോഹിത് ശർമ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

114 പന്തിൽ നിന്ന് 108 റൺസാണ് രാഹുൽ നേടിയത്. റിഷഭ് പന്ത് 40 പന്തിൽ നിന്ന് 77 റൺസ് നേടി. വിരാട് കോഹ്ലി 79 പന്തിൽ നിന്ന 66 റൺസ് നേടിയാണ് പുറത്തായത്.

ടീം ടോട്ടൽ ഒൻപതിൽ എത്തിയപ്പോൾ ഇന്ത്യയ്‌ക്ക് ഓപ്പണർ ശിഖർ ധവാനെ നഷ്ടമായിരുന്നു. 17 പന്തിൽ നാല് റൺസ് മാത്രമാണ് ധവാൻ നേടിയത്. രോഹിത് ശർമ 25 പന്തിൽ 25 റൺസെടുത്ത് പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ 37 ആയിരുന്നു. പിന്നീട് കെഎൽ രാഹുൽ-വിരാട് കോഹ്ലി കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്കോർ 100 കടന്നത്.

രാഹുൽ-റിഷഭ് പന്ത് കൂട്ടുകെട്ടിൽ 40ാം ഓവറിൽ 200 കടന്ന ടീം ഇന്ത്യക്ക് തുടർന്നുള്ള ഏഴ് ഓവറിൽ സ്കോർ 300 കടത്താൻ സാധിച്ചു. രാഹുൽ പുറത്തായതോടെ ഇറങ്ങിയ ഹർദിക് പാണ്ഡ്യ 16 റൺസിൽ നിന്ന് 35 റൺസ് നേടി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഇതോടെ ഓരോ ജയം നേടി.

ഇംഗ്ലണ്ടിനു വേണ്ടി റീസ് ടോപ്ലെയും ടോം കറണും രണ്ടുവീതം വിക്കറ്റെടുത്തു. സാം കറണും ആദിൽ റാഷിദും ഓരോ വിക്കറ്റെടുത്തു. ടോസ് നേടിയ ഇംഗ്ളണ്ട് ഫീൽഡിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒന്നാം ഏകദിനത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്ത് അവസാന ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.

Read Also:  “ടി20 ലോകകപ്പിനുള്ള ടീമിൽ അവർ ഇടം അർഹിക്കുന്നു;” പുതുമുഖ താരങ്ങളെക്കുറിച്ച് വിവിഎസ് ലക്ഷ്മൺ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പൂനെയിലാണ് പുരോഗമിക്കുന്നത്. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിച്ചത്. സ്റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിച്ചിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-0 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തിൽ 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. നേരത്തെ ടെസ്റ്റ്, ടി 20 പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ നായകൻ ഓയിൻ മോർഗൻ പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ആദ്യ ഏകദിനത്തിൽ കൈയ്‌ക്ക് പരുക്കേറ്റതിനെ തുടർന്നാണ് മോർഗന് അടുത്ത രണ്ട് മത്സരങ്ങൾ നഷ്‌ടമാകുന്നത്. മോർഗന്റെ അഭാവത്തിൽ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

ആദ്യ ഏകദിനത്തിൽ ഷോൽഡറിൽ പരുക്കേറ്റ ശ്രേയസ് അയ്യർ ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിക്കില്ല. ശ്രേയസിന് ആറ് ആഴ്‌ചയോളം വിശ്രമം വേണ്ടിവരും. ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങളും ശ്രേയസ് അയ്യർക്ക് നഷ്‌ടമാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england second odi live score updates

Next Story
“ടി20 ലോകകപ്പിനുള്ള ടീമിൽ അവർ ഇടം അർഹിക്കുന്നു;” പുതുമുഖ താരങ്ങളെക്കുറിച്ച് വിവിഎസ് ലക്ഷ്മൺVVS Laxman, വിവിഎസ് ലക്ഷമൺ, rohit sharma, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ, India vs Australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express