രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 56 പന്തിൽനിന്നുമാണ് രോഹിത് സെഞ്ചുറി തികച്ചത്. ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുത്ത രാഹുൽ തന്റെ സെഞ്ചുറി സമർപ്പിച്ചത് സുഹൃത്ത് സുഡാനാണ്.

ആരാണ് സുഡാനെന്നല്ലേ? ലോകത്തിലെ അവസാന ആൺ വെളള കാണ്ടാമൃഗം. അടുത്തിടെയാണ് 45 കാരനായ സുഡാൻ വാർധക്യ സഹജമായ രോഗങ്ങളാൽ മരണമടഞ്ഞത്. ഇനി ഈ വര്‍ഗത്തില്‍ പെട്ട രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ലോകത്തിൽ ബാക്കിയുള്ളത്. അതിലൊരാൾ സുഡാന്റെ മകൾ നാജിനും, നാജിന്റെ മകൾ ഫാറ്റിയൂയുമാണ്.

കെനിയയിലെ നാന്യൂക്കില്‍ സ്ഥിതിചെയ്യുന്ന ഒല്‍ പ്രജറ്റ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സുഡാൻ കഴിഞ്ഞിരുന്നത്. വാർധക്യ സഹജമായ അസുഖങ്ങൾ സുഡാനെ അലട്ടിയിരുന്നു. വലത് കാലില്‍ രൂപപ്പെട്ട വ്രണമാണ് സുഡാന്റെ നില കൂടുതല്‍ മോശമാക്കിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സുഡാന്റെ മരണം.

സുഡാനോടുളള രോഹിത് ശർമ്മയുടെ സ്നേഹം മൃഗസ്നേഹികളുടെ ആദരവും താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. നിരവധി പേരാണ് രോഹിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസും രോഹിത് ശർമ്മയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ