scorecardresearch

India vs England Live Score: ഇന്ത്യയ്ക്ക് ചരിത്ര വിജയം, ജഡേജയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം

ഇന്നലെ സെഞ്ചുറി നേടിയ ശേഷം റിട്ടയേർഡ് ഹർട്ടായി കളംവിട്ട യശസ്വി ജയ്‌സ്വാൾ (214 ) തിരിച്ചെത്തി നേടിയ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ നയിച്ചത്. ശുഭ്മൻ ഗിൽ (91), സർഫറാസ് ഖാൻ (68) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയ്ക്ക് മേധാവിത്വം സമ്മാനിച്ചു.

ഇന്നലെ സെഞ്ചുറി നേടിയ ശേഷം റിട്ടയേർഡ് ഹർട്ടായി കളംവിട്ട യശസ്വി ജയ്‌സ്വാൾ (214 ) തിരിച്ചെത്തി നേടിയ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ നയിച്ചത്. ശുഭ്മൻ ഗിൽ (91), സർഫറാസ് ഖാൻ (68) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയ്ക്ക് മേധാവിത്വം സമ്മാനിച്ചു.

author-image
Sports Desk
New Update
india vs England | 3rd test

ഫൊട്ടോ: X/ BCCI

രാജ്കോട്ടിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും, 1934ന് ശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്.

Advertisment

ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ട് ബാറ്റർമാരെ വലച്ചത്. കുൽദീപ് രണ്ടും അശ്വിനും ബുംറയും ഓരോ വിക്കറ്റും വീഴ്ത്തി. ബെൻ ഡക്കറ്റിനെ ധ്രുവ് ജുറേലിന്റെ ഫീൽഡിങ് മികവിൽ ഇന്ത്യ റണ്ണൗട്ടാക്കി. മാർക്ക് വുഡ് (33) ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.

ഇന്നലെ സെഞ്ചുറി നേടിയ ശേഷം റിട്ടയേർഡ് ഹർട്ടായി കളംവിട്ട യശസ്വി ജയ്‌സ്വാൾ (214 ) തിരിച്ചെത്തി നേടിയ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ നയിച്ചത്. ശുഭ്മൻ ഗിൽ (91), സർഫറാസ് ഖാൻ (68) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയ്ക്ക് മേധാവിത്വം സമ്മാനിച്ചു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 172 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 

Advertisment

ഒടുവിൽ 98 ഓവറിന് ശേഷം 430/4 എന്ന നിലയിൽ രോഹിത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ശുഭ്മൻ ഗിൽ (91), രോഹിത് ശര്‍മ്മ (19), രജത് പടിദാര്‍ (0), കുൽദീപ് യാദവ് (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ചുറിക്ക് 9 റൺസകലെ ഗില്ലിനെ സ്റ്റോക്സിന്റെ ഫീൽഡിങ് മികവിൽ ഹാർട്ട്ലി റണ്ണൌട്ടാക്കുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട്, ടോം ഹാര്‍ട്ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. നേരത്തെ 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.

കോഹ്ലിക്ക് പകരം ആ പൊസിഷനിൽ കളിക്കാനെത്തിയ രജത് പടിദാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജ്കോട്ടിൽ നടത്തിയത്. രണ്ടിന്നിങ്സലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസെടുത്ത താരം, രണ്ടാമിന്നിങ്സിൽ പൂജ്യത്തിനാണ് പുറത്തായത്. ടോം ഹാർട്ട്ലിയാണ് രണ്ടു തവണയും അദ്ദേഹത്തെ പുറത്താക്കിയത്.

അതേസമയം, അമ്മയുടെ അനാരോഗ്യം കാരണം ചെന്നൈയിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. മത്സരത്തിൽ അശ്വിന് തുടർന്നും കളിക്കാനാകും. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്സിൽ അശ്വിന്റെ ബോളിങ് പ്രകടനം നിർണായകമാകും.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: