കളം നിറഞ്ഞ് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി; ഇന്ത്യയ്ക്ക് പരമ്പര വിജയം

നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

ബ്രിസ്റ്റോള്‍: രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്‌സിലൂടെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 56 പന്തില്‍ നിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ തന്നെ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ശിഖര്‍ ധവാനെ നഷ്ടമായിട്ടും പുറത്താകെ രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായശേഷമിറങ്ങിയ ഹെയ്ല്‍സ് 30 റണ്‍സെടുത്ത് സ്‌കോറിങ് വേഗത നിലനിര്‍ത്തി. എന്നാല്‍ താളം കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് 200 ലെത്താനായില്ല. ബെയര്‍സ്റ്റോ 25 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടി-20യില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി-20 യില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england live cricket score 3rd t20 live

Next Story
ക്രിസ്റ്റ്യാനോ റയലില്‍ തന്നെ തുടരും; ഉറപ്പു നല്‍കി ലൂക്കാ മോഡ്രിച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com