ബർമിങ്‌ഹാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന് അർദ്ധ സെഞ്ചുറി. ടെസ്റ്റിൽ ആറായിരം റൺസ് എന്ന നാഴികക്കല്ലും ഇംഗ്ലണ്ടിന്റെ നായകൻ മറികടന്നു.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ചായയ്ക്ക് ശേഷം ബാറ്റിങ് തുടർന്ന ടീം 57 ഓവറിൽ 183 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ചുറി പൂർത്തിയാക്കിയ റൂട്ട് 74 റണ്‍സോടെയും ജോണി ബെയർസ്റ്റോ 38 റൺസോടെയും ക്രീസിലുണ്ട്

ഓപ്പണർമാരായ അലസ്റ്റയർ കുക്ക് (13), കീറ്റൺ ജെന്നിങ്സ് (42), ഡേവിഡ് മലൻ(എട്ട്) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായത്.  അലസ്റ്റയർ കുക്കിനെ രവിചന്ദ്രൻ അശ്വിനും ജെന്നിങ്സിനെ മുഹമ്മദ് ഷമിയും ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ മലൻ ഷമിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

ടീം സ്കോർ 26 ൽ നിൽക്കെയാണ് ആദ്യത്തെ വിക്കറ്റ് വീണത്. എന്നാൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ജോ റൂട്ടും ജെന്നിങ്സും ഇംഗ്ലണ്ടിന്റെ നില മെച്ചപ്പെടുത്തി. ടീം സ്കോർ 98 ൽ നിൽക്കെയാണ് രണ്ടാമത്തെ വിക്കറ്റ് വീണത്.  72 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.  നാലാം വിക്കറ്റിൽ റൂട്ട്–ബെയർസ്റ്റോ സഖ്യം ഇതുവരെ 51 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook