Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘ആ തന്ത്രം ഇങ്ങോട്ട് വേണ്ട’; ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ക്രിക്കറ്റ് സ്പിരിറ്റ് ഇല്ലെന്ന് ഇംഗ്ലീഷ് താരം

ജോസ് ബട്ലറിനെതിരെ പന്തെറിയുമ്പോള്‍ കുല്‍ദീപ് യാദവും സമാനമായ തന്ത്രം പയറ്റിയതായി ഡേവിഡ് വില്ലി

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരത്തിന്റെ പരാമര്‍ശം. ഇന്ത്യ ക്രിക്കറ്റിന്റെ സ്പിരിറ്റിന് അനുസരിച്ചല്ല കളിക്കുന്നതെന്നാണ് ഇംഗ്ലീഷ് ബോളര്‍ ഡേവിഡ് വില്ലി പറഞ്ഞത്. ചൊവ്വാഴ്‌ച നടന്ന ആദ്യ ട്വന്റി 20യില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിയാന്‍ വന്ന് നിരന്തരം പിന്മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം. ഭുവനേശ്വര്‍ കുമാര്‍ അവസാന ഓവറില്‍ പന്തെറിയാന്‍ ഓടി വന്ന് എറിയാതെ പിന്‍മാറിയത് അദ്ദേഹം പരാമര്‍ശിച്ചു.

ജോസ് ബട്‌ലറിനെതിരെ പന്തെറിയുമ്പോള്‍ കുല്‍ദീപ് യാദവും സമാനമായ തന്ത്രം പയറ്റിയതായി അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കി കാത്തു നിന്നാണ് ഭുവനേശ്വര്‍ പന്തെറിയുന്നത്. പലതവണ പന്തെറിയാതെ നിന്നു. സ്പിന്നര്‍മാര്‍ കുറച്ചധികം തവണ ഇത് ചെയ്തു. ഇക്കാര്യത്തില്‍ നിയമം എങ്ങനെയാണെന്ന് എനിക്കറിയില്ല’, വില്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘അതിന് എതിരാണ് ഞാന്‍, ക്രിക്കറ്റിന്റെ സ്പിരിറ്റല്ല അവര്‍ കാണിക്കുന്നത്. എന്നാല്‍ അവര്‍ എന്തു ചെയ്യണമെന്നോ, എന്ത് ചെയ്യേണ്ട എന്നോ പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ഈ തന്ത്രം ശരിയല്ല എന്ന് മാത്രമേ പറയാനുളളൂ. അതിന്റെ ക്രിക്കറ്റ് നിയമവശങ്ങള്‍ എനിക്ക് അറിയില്ല’, വില്ല വ്യക്തമാക്കി. ഭുവനേശ്വര്‍ കുമാറുമായുണ്ടായ വാക്പോരിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ആക്രമണോത്സുകമായ പെരുമാറ്റം ചിലരിലുണ്ട്, പക്ഷെ അത് ക്രിക്കറ്റിന്റെ ഭാഗമാണ്. വര്‍ഷങ്ങള്‍ ഏറെയായി ഞാന്‍ കാണുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ അങ്ങനെ ശ്രദ്ധിക്കാറില്ല. ഞാനും മുമ്പ് ഇത്തരം വാക്പോരില്‍ ഇടപെട്ടിട്ടുണ്ട്’, വില്ലി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england india tactics of pulling out of delivery stride not in spirit of cricket says david willey

Next Story
കെ.എല്‍.രാഹുല്‍ ആണ് ‘ഇന്ത്യയുടെ അടുത്ത വമ്പന്‍’; സുനില്‍ ഗവാസ്കര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express