scorecardresearch

അഞ്ചു വർഷത്തിനുശേഷം സെഞ്ചുറി നേട്ടവുമായി യുവരാജ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Yuvraj Singh, cricket, england, india

കട്ടക്ക്: അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടി യുവരാജ് സിങ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 98 പന്തിൽ നിന്നാണ് യുവരാജ് സെഞ്ചുറി തികച്ചത്. 15 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് സെഞ്ചുറി. യുവരാജിന്റെ 14-ം ഏകദിന സെഞ്ചുറിയാണിത്. 2011ലോകകപ്പ് ക്രിക്കറ്റിലാണ് യുവരാജ് അവസാനമായി സെഞ്ചുറി നേട്ടം കൈവരിച്ചത്.

Advertisment

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് യുവരാജ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് യുവരാജിനെ തിരിച്ച് ഇന്ത്യൻ ടീമിലേക്കെത്തിച്ചത്. യുവരാജിന്റെ സെഞ്ചുറിയാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തകർച്ചിൽനിന്നും കര കയറ്റിയത്. 25 റൺസ് തികയ്ക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാമനായി ഇറങ്ങിയ യുവരാജ് കരകയറ്റുകയായിരുന്നു. യുവരാജിന് പിന്തുണയുമായി ധോണിയും ക്രീസിലുണ്ടായി.

19, 2017

ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ കളി കൂടി ജയിക്കാനായാൽ മൂന്നുകളികളുടെ പരന്പര ഇന്ത്യയ്ക്ക് സ്വന്തമാകും.

Advertisment
Indian Cricket Team Yuvraj Singh England Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: