നോട്ടിങ്ഹാം: കുൽദീപ് യാദവിന്റെയും രോഹിത് ശര്‍മ്മയുടേയും മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. സെഞ്ചുറി നേട്ടവുമായി രോഹിത് കളം നിറഞ്ഞതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് തകർത്തു. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുൽദീപ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. കുൽദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.

എ​ട്ടു വി​ക്ക​റ്റി​നാ​ണു ഇന്ത്യ വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 269 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 40.1 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ബാ​റ്റിങ്ങിൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി രോ​ഹി​ത് ശ​ർ​മ (114 പ​ന്തി​ൽ 137*) യും ​അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി (75) യും ​ഇ​ന്ത്യ​യെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിങ്ങിനി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ 268 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോഹ്‌ലി ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിങ്ങിന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷ് സ്കോ​ർ ബോ​ർ​ഡ് കു​തി​ച്ചു. 10 ഓ​വ​ർ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 73 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. 11-ാം ഓ​വ​റി​ൽ കു​ൽ​ദീ​പ് യാ​ദ​വി​നെ ബോളിങ്ങി​നു വി​ളി​ച്ച കോ​ഹ്‌ലിയു​ടെ ത​ന്ത്രം ഫ​ലി​ച്ചു. ഒ​ന്പ​തു റ​ണ്‍​സി​നി​ടെ മൂ​ന്ന് ഇം​ഗ്ലീ​ഷ് മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പു​റ​ത്ത്. ജേ​സ​ണ്‍ റോ​യി (38), ജോ ​റൂ​ട്ട് (3), ജോ​ണി ബെ​യ​ർ​സ്റ്റോ (38) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കു​ൽ​ദീ​പി​ന്‍റെ ഇ​ര​ക​ളു​ടെ സം​ഭാ​വ​ന.

ജോ​സ് ബട്‌ലർ​ക്കൊ​പ്പം സ്റ്റോ​ക്സ് പി​ടി​ച്ചു​നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. അ​ഞ്ചാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 93 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ടു​വി​ൽ 51 പ​ന്തി​ൽ 53 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്‌ലറി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പ് സ​ഖ്യം പൊ​ളി​ച്ചു. പി​ന്നാ​ലെ സ്റ്റോ​ക്സി​നെ​യും കു​ൽ​ദീ​പ് മ​ട​ക്കി അ​യ​ച്ചു. 103 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു സ്റ്റോ​ക്സി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി. ഡേ​വി​ഡ് വി​ല്ലി​യെ​കൂ​ടി പു​റ​ത്താ​ക്കി കു​ൽ​ദീ​പ് വി​ക്ക​റ്റ് നേ​ട്ടം ആ​റാ​ക്കി ഉ​യ​ർ​ത്തി. സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ഹ്‌ലി പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ കെ.​എ​ൽ.​രാ​ഹു​ൽ (9*) രോ​ഹി​ത്തി​നൊ​പ്പം വി​ജ​യ​ത്തി​ൽ കൂ​ട്ടു​നി​ന്നു. 15 ബൗ​ണ്ട​റി​ക​ളു​ടെ​യും നാ​ലു സി​ക്സ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യി​ലാ​യി​രു​ന്നു രോ​ഹി​ത്തിന്‍റെ ഇ​ന്നിങ്സ്.

ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. ബട്‌ലർ (53), ബെൻ സ്റ്റോക്സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. സ്കോർ ഇംഗ്ലണ്ട് 49.5 ഓവറിൽ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറിൽ 269. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook