ഡോം ‘ബോസ്’; ഇന്ത്യയ്ക്കെതിരെ ആധിപത്യം ഉറപ്പിച്ച് ഇംഗ്ലണ്ട്

ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന്റെ തുടക്കം തകർച്ചയോടെയായിരുന്നു

India vs England, Chennai test, IND vs ENG, ഇന്ത്യ - ഇംഗ്ലണ്ട്, ടെസ്റ്റ്, Score card, India vs England live score, live updates, cricket news, IE Malayalam, ഐഇ മലയാളം

ചെന്നൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ബോളിങ്ങിലും ഇംഗ്ലിഷ് ആധിപത്യം. വൻ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റുന്നതിനിടയിൽ പന്തും പുജാരയും പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിലാണ്. 33 റൺസുമായി വാഷിങ്ടൺ സുന്ദറും എട്ട് റൺസെടുത്ത ആർ അശ്വിനുമാണ് ക്രീസിൽ.

സെഞ്ചുറിക്ക് ഒമ്പത് റൺസകലെ പന്തിനെ ഡോം ബെസ് പുറത്താക്കുകയായിരുന്നു. 88 പന്തിൽ ഒമ്പത് ഫോറും നാല് സിക്സും അടക്കം 91 റൺസാണ് താരം അടിച്ചെടുത്തത്. 143 പന്തിൽ 73 റൺസാണ് പുജാരയുടെ സമ്പാദ്യം.

ഒന്നാം ഇന്നിങ്സിൽ 578 റൺസിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. മൂന്നാം ദിനം 555 റൺസുമായി ബാറ്റിങ് പുനഃരാരംഭിച്ച സന്ദർശകർക്ക് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവശേഷിച്ച വിക്കറ്റുകളും നഷ്ടമായി.

Also Read: ഇത് ഭാജിയല്ലേ? ഹർഭജനെ അനുകരിച്ച് രോഹിത്തിന്റെ ബോളിങ്, വീഡിയോ

അതേസമയം ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 19ൽ എത്തിയപ്പോഴേക്കും ആറു റൺസെടുത്ത രോഹിത് പുറത്ത്. വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് രോഹിത്തിനെയെത്തിച്ച ജോഫ്ര ആർച്ചർ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. 29 റൺസെടുത്ത ഗില്ലിനെ പുറത്താക്കിയതും ആർച്ചർ തന്നെ. പിന്നാലെ 11 റൺസുമായി നായകൻ കോഹ്‌ലിയും ഒരു റൺസുമായി അജിങ്ക്യ രഹാനെയും കൂടാരം കയറി. ഇരുവരുടെ വിക്കറ്റ് ഡോം ബെസ്സിനായിരുന്നു.

ഇരട്ട സെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിലെത്തിച്ചത്. 87 റൺസെടുത്ത സിബ്ലിയും 82 റൺസുമായി ബെൻ സ്റ്റോക്സും നായകന് മികച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് അഞ്ഞൂറ് കടക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england first test day 3 live score updates scorecard

Next Story
ഇത് ഭാജിയല്ലേ? ഹർഭജനെ അനുകരിച്ച് രോഹിത്തിന്റെ ബോളിങ്, വീഡിയോRohit Sharma, രോഹിത് ശർമ, Harbhajan singh, ഹർഭജൻ സിങ്, Bowling action, ബോളിങ് ആക്ഷൻ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com