Latest News

ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിന് ഭക്ഷണം കഴിക്കാൻ പണമില്ല

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമുമായി ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന് രണ്ടാഴ്ചയായിട്ടും ഭക്ഷണം കഴിക്കാനുള്ള അലവൻസുകൾ ലഭിക്കുന്നില്ല. കോച്ച് രാഹുൽ ദ്രാവിഡും ടീമംഗങ്ങളും സ്റ്റാഫും ഇതോടെ ബുദ്ധിമുട്ടിലായി. ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിർക്കെയെ സുപ്രീം കോടതി നീക്കിയ സാഹചര്യത്തിൽ കളിക്കാരുടെ അലവൻസിൽ ഒപ്പിടാൻ ആളില്ലാതായതാണ് താരങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. ഡിമോണിറ്റൈസേഷനെ തുടർന്ന് ആഴ്ചയിൽ 24000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കൂവെന്ന നിബന്ധനയും ഇവർക്ക് വിലങ്ങായി. മുംബൈയിലെ മുന്തിയ […]

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമുമായി ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന് രണ്ടാഴ്ചയായിട്ടും ഭക്ഷണം കഴിക്കാനുള്ള അലവൻസുകൾ ലഭിക്കുന്നില്ല. കോച്ച് രാഹുൽ ദ്രാവിഡും ടീമംഗങ്ങളും സ്റ്റാഫും ഇതോടെ ബുദ്ധിമുട്ടിലായി. ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിർക്കെയെ സുപ്രീം കോടതി നീക്കിയ സാഹചര്യത്തിൽ കളിക്കാരുടെ അലവൻസിൽ ഒപ്പിടാൻ ആളില്ലാതായതാണ് താരങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. ഡിമോണിറ്റൈസേഷനെ തുടർന്ന് ആഴ്ചയിൽ 24000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കൂവെന്ന നിബന്ധനയും ഇവർക്ക് വിലങ്ങായി.

മുംബൈയിലെ മുന്തിയ ഹോട്ടലിലാണ് കളിക്കാരും കോച്ചും മറ്റ് ജീവനക്കാരും ഇപ്പോഴുള്ളത്. ഇവിടെ ഭക്ഷണത്തിന് ഉയർന്ന വിലയാണ് നൽകേണ്ടിവരുന്നത്. കളിക്കാർ വീട്ടിൽ നിന്ന് അയച്ചു തരുന്ന പണം ഉപയോഗിച്ച് താമസ സ്ഥലത്തിന് പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നത്.

ബി.സി.സി.ഐ യുടെ ദൈനംദിന ചിലവുകൾക്ക് സെക്രട്ടറിയുടെ ഒപ്പ് ആവശ്യമാണ്. എന്നാൽ പ്രസിഡന്റ് അനുരാഗ് താക്കൂർ, അജയ് ഷിർക്കെ എന്നിവരുടെ അസാന്നിദ്ധ്യത്തിൽ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിക്കോ ട്രഷറർ അനിരുദ്ധ് ചൗധരിക്കോ ഫണ്ടുകൾ അനുവദിക്കണമെങ്കിൽ പുതിയ നിയമ ഭേദഗതി വരുത്തണം. ടീമിലെ ഒരാൾക്ക് 6800 രൂപയാണ് ചിലവിനായി പ്രതിദിനം ബി.സി.സി.ഐ നൽകാറുള്ളത്.

സുപ്രീം കോടതി നിയമിച്ച ഭരണ സമിതി ബി.സി.സി.ഐ സി.ഇ.ഒ യ്ക്ക് ദിനംപ്രതിയുള്ള ചെറിയ ചിലവുകൾക്ക് പണം അനുവദിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് ഇപ്പോൾ ഹൈദരാബാദിലുള്ള സീനിയർ ടീമിന് മാത്രമാണ്. 18 കളിക്കാരും ഏഴ് സ്റ്റാഫുമുള്ള അണ്ടർ 19 ടീമിന് ഈ ഗുണം ലഭിച്ചില്ല.

അതേസമയം ഇംഗ്ലണ്ടിലെ സന്ദർശനം പൂർത്തിയാക്കുന്ന മുറയ്‌ക്ക് തന്നെ എല്ലാ ടീമംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് ബി.സി.സി.ഐ അധികൃതർ അറിയിച്ചു. സെക്രട്ടറി ഇല്ലാത്തതും ഡിമോണിറ്റൈസേഷനുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബി.സി.സി.ഐ ഉദ്യോഗസ്ഥന്റെ വിശദീകരണം.

അതേസമയം മുംബൈയിലെ മുന്തിയ ഹോട്ടലിൽ ഒന്നിലാണ് തങ്ങളെ പാർപ്പിച്ചിരിക്കുന്നതെന്ന് കളിക്കാരിലൊരാൾ പറഞ്ഞു. “ഇവിടെ 1500 രൂപയാണ് ഒരു സാന്റ് വിച്ചിന് തന്നെ വില. പ്രഭാത ഭക്ഷണം ഹോട്ടലിൽ നിന്ന് സൗജന്യമാണ്. ഉച്ച ഭക്ഷണം കളിയുള്ള ദിവസങ്ങളിൽ സൗജന്യമായി ലഭിക്കും. രാത്രി ഭക്ഷണത്തിനാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. രാത്രി ഹോട്ടലിൽ നിന്ന് പുറത്തുപോയാണ് ഭക്ഷണം കഴിക്കുന്നത്.”

“എല്ലാവരും വീട്ടിൽ നിന്നുള്ള പണം കൊണ്ടാണ് കഴിയുന്നത്. പരാതി പറയണമെങ്കിൽ തന്നെ ഇപ്പോൾ ആരോടാണ് പറയുക?” മറ്റൊരാൾ ചോദിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england bcci under 19 team have a plush hotel but no money for dinner

Next Story
അനിൽ കുംബ്ലെയുടെ ചരിത്രനേട്ടത്തിനു ഇന്നു 18 വയസ്സ്Anil Kumble, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com