ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 423 എന്ന കൂറ്റൻ സ്കോറിനു മറുപടിയായി ഇറങ്ങിയ ഇന്ത്യ 345 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുളള പരമ്പര 4-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. അലിസ്റ്റര്‍ കുക്കിന് ജയത്തോടെ ഗംഭീര യാത്രയയപ്പാണ് ഇംഗ്ലണ്ട് നല്‍കിയത്.

ഇന്ത്യന്‍ നിരയിൽ കെ.എൽ.രാഹുലും റിഷഭ് പന്തും മാത്രമാണ് തിളങ്ങിയത്. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 204 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ദി​ൽ റ​ഷീ​ദാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി ഇം​ഗ്ല​ണ്ടി​നെ മ​ത്സ​ര​ത്തി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്. 464 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ ഒ​രു ഘ​ട്ട​ത്തി​ൽ 325/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നെ​ങ്കി​ലും പ​ന്തും രാ​ഹു​ലും മ​ട​ങ്ങി​യ​തോ​ടെ 345-ൽ ​ഇ​ന്ത്യ​ൻ പോ​രാ​ട്ടം അവസാനിച്ചു. വിക്കറ്റുകൾ ഒന്നൊന്നായി പൊഴിയവേയാണ് രാഹുലിന് കൂട്ടായി പന്ത് എത്തിയത്. ഇന്ത്യയുടെ തോൽവിയിലേക്കുള്ള യാത്ര വൈകിപ്പിച്ച് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 149 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. 114 റണ്‍സെടുത്ത് പന്തും കൂടാരം കയറി.

പരമ്പരയിലെ ആദ്യ സെഞ്ചുറി നേടിയ രാഹുലിൻറെ ബലത്തിൽ ഇന്ത്യ നില മെച്ചപ്പെടുത്തുകയായിരുന്നു. നാലാം വിക്കറ്റിൽ 117 റൺസാണ് രഹാനെക്കൊപ്പം ചേർന്ന് രാഹുൽ നേടിയത്. പിന്നീട് റിഷഭ് പന്തിനൊപ്പം കൂട്ടുകെട്ടായി.

സെഞ്ചുറി നേടിയ ആഹ്ലാദത്തില്‍ റിഷഭ് പന്ത്

മുൻനിര ബാറ്റ്സ്മാന്മാർ വീണിടത്തിലാണ് രാഹുൽ ഒറ്റയ്ക്ക് നിന്നാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ രാഹുല്‍ പുറത്തായതോടെ ഇന്ത്യ പരാജയഭീതിയിലായി. ഇതിന് പിന്നാലെ റിഷഭ് പന്തും കൂടാരം കയറി. ഇതോടെ ഇന്ത്യ പരാജയം മണത്തു. ക്രീസില്‍ ഏറെ നേരം തുടര്‍ന്ന രവീന്ദ്ര ജഡേജയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

രഹാനെയും രാഹുലും ചേർന്ന കൂട്ടുകെട്ടാണ് ആദ്യഘട്ടത്തില്‍ ഇന്ത്യൻ സ്കോർ 100 ൽ കടത്തിയത്. ഇതിനിടയിലാണ് 37 റൺസെടുത്ത രഹാനെയെ മോയിൻ അലി പുറത്താക്കിയത്. പിന്നാലെ എത്തിയ വിഹാരി റണ്ണൊന്നും എടുക്കാതെ മടങ്ങി. സ്റ്റോക്സ് ആണ് വിഹാരിയെ പുറത്താക്കിയത്.

ഇംഗ്ലണ്ട് 423 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332 റണ്‍സാണ് നേടിയിരുന്നത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് റണ്‍സെടുക്കും മുമ്പു തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആന്റേഴ്‌സണാണ് രണ്ട് വിക്കറ്റുകളുമെടുത്തത്. കോഹ്‌ലിയുടെ വിക്കറ്റെടുക്കാനുള്ള അവസരം ആന്റേഴ്‌സണ് ലഭിച്ചില്ല. ബ്രോഡാണ് കോഹ്‌ലിയെ പുറത്താക്കിയത്.

ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രം

അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 292 ന് പുറത്തായിരുന്നു. തകര്‍ച്ചയില്‍ നിന്നും ഹനുമാന വിഹാരിയുടേയും രവീന്ദ്ര ജഡേജയുടേയും ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 56 റണ്‍സെടുത്ത് വിഹാരി പുറത്തായതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജഡേജ കളിക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട് 86 റണ്‍സാണ് ജഡേജ നേടിയത്.

മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ വീണിടത്ത് ഇന്ത്യയുടെ വാലറ്റം ഉയര്‍ന്നു കളിക്കുകയായിരുന്നു. തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറിന് തൊട്ടടുത്ത് വച്ചാണ് ജഡേജ കളി അവസാനിപ്പച്ചത്. ബുംറയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. 14 പന്തുകള്‍ നേരിട്ട ബുംറ റണ്‍സൊന്നും നേടിയില്ല. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആന്റേഴ്സണ്‍, സ്റ്റോക്ക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook