അഹമ്മദബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ഗിൽ റൺസൊന്നും നേടാതെ പുറത്തായി. 34 പന്തിൽ എട്ട് റൺസ് നേടിയ രോഹിത് ശര്‍മയും 36 പന്തിൽ 15 റൺസ് നേടിയ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.

75.5 ഓവറിലാണ് ഇംഗ്ലണ്ട് 205 റൺസ് നേടി പുറത്തായത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാലും അശ്വിൻ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ ക്രാവ്‌ലി ഒൻപത് റൺസും സിബ്‌ലി രണ്ട് റൺസും റൂട്ട് അഞ്ച് റൺസും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷർ പട്ടേൽ പുറത്താക്കിയപ്പോൾ റൂട്ടിനെ സിറാജ് വീഴ്‌ത്തി. അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്.

india-england test, ie malayalam

സാക് ക്രാവ്‌ലി (9), ജോം സിബ്‌ലി (2), ജോണി ബെയർസ്റ്റോ (28), ജോ റൂട്ട് (5), ബെൻ സ്റ്റോക്സ് (55), ഓലി പോപ് (29), ഡ്വെയ്ൻ ലോറൻസ് (46), ബെൻ ഫോക്സ് (1), ഡോം ബെസ് (3), ജാക് ലീച്ച് (7), ജെയിംസ് ആൻഡേഴ്സൺ (10).

നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്.

Read More: ‘എന്റെ യാത്ര കൂടുതൽ മനോഹരമാക്കി’; ആരാധകരോട് നന്ദി പറഞ്ഞ് വിരാട് കോഹ്‌ലി

നെഞ്ചിടിപ്പ് ഓസ്ട്രേലിയയ്‌ക്കും

മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും ഓസ്‌ട്രേലിയയ്‌ക്കും നെഞ്ചിടിപ്പ് ഉണ്ടാകും. നാലാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയാൽ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഓസ്ട്രേലിയയ്‌ക്ക് സാധിക്കും. അതിനാൽ, നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ പൂർണ പിന്തുണയും ഇംഗ്ലണ്ടിന് ലഭിക്കും. ആഷസ് പരമ്പരയിൽ അടക്കം ചിരവൈരികളായി ഏറ്റുമുട്ടുന്ന ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റിൽ ജയിച്ചാലും ഇംഗ്ലണ്ടിന് ഫൈനൽ പ്രവേശനം സാധ്യമല്ല. നാലാം ടെസ്റ്റിൽ ജയിച്ചാൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനം മുടക്കി ഓസ്ട്രേലിയയ്‌ക്ക് അവസരം നൽകാൻ ഇംഗ്ലണ്ടിന് സാധിക്കും. അതിനാൽ തന്നെ അഹമ്മദാബാദിൽ തീപാറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook