Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

അരങ്ങേറ്റമത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി സൂര്യകുമാർ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം

ഇന്ത്യ ഉയർത്തിയ 186 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്

india vs england, ind vs eng,ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20, ind vs eng live score, ind vs eng 4th t20,ഇന്ത്യ-ഇംഗ്ലണ്ട്, ind vs eng 4th t20 live score, ind vs eng 4th t20 live streaming, live cricket streaming, star sports 1, നാലാം ടി 20, star sports 1 live, star sports 1 hindi live, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs england live streaming, india vs england t20 live match, India vs england 4th t20, India vs england 4th t20 live streaming, ind vs eng live, ind vs eng live stream, ie malayalam

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് റൺസ് വിജയം.  ഇന്ത്യ ഉയർത്തിയ 186 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്.  അന്താരാഷ്ട്ര അരങ്ങേറ്റത്തിനിറങ്ങിയ സൂര്യകുമാർ യാദവിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

ഇംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്ക്സ് 23 പന്തിൽനിന്ന് 46 റൺസും ജേസൺ റോയ് 27 പന്തിൽനിന്ന് 40 റൺസും നേടി. ജോണി ബെയർസ്റ്റോ 19 പന്തിൽ നിന്ന് 25 റൺസും ഡേവിഡ് മലൺ 17 പന്തിൽനിന്ന് 14 റൺസും നേടി. ജോസ് ബട്ട്ലർ ഒൻപത് റൺസ് നേടി തുടക്കത്തിൽ തന്നെ പുറത്തായി. ഇയോൺ മോർഗൺ നാലും സാംകറൺ മൂന്നും റൺസെടുത്തു. വാലറ്റത്ത് ക്രിസ് ജോർദാൻ 12 റൺസും ജോഫ്ര ആർച്ചർ 12 റൺസും നേടി.

Read More: IPL 2021: ധോണി ക്ലീൻ ബൗൾഡ്; സിഎസ്‌കെയിൽ മികച്ച പ്രകടനവുമായി ഇരുപത്തിരണ്ടുകാരൻ

ഇന്ത്യക്ക് വേണ്ടി ഷർദുൽ ഠാക്കൂർ മൂന്നും രാഹുൽ ചാഹറും ഹർദിക് പാണ്ഡ്യയും രണ്ടു വീതവും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. 31 പന്തിൽനിന്ന് 57 റൺസുമായി അർദ്ധസെഞ്ചുറി കടന്ന സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് ഈ സ്കോറിലേക്കെത്താൻ ഇന്ത്യക്ക് സഹായകമായത്. 23 പന്തിൽ നിന്ന് 30 റൺസ് നേടിയ റിഷഭ് പന്തും 18 പന്തിൽ നിന്ന് 37 റൺസ് നേടിയ ശ്രേയസ്സ് അയ്യരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓപ്പണർമാരായ രോഹിത് ശർമയ്ക്കും കെഎൽ രാഹുലിനും കാര്യമായി സ്കോർ നേടാൻ കഴിഞ്ഞില്ല. 12 പന്തിൽ നിന്ന് 12 റൺസാണ് രോഹിത് നേടിയാണ് രോഹിത് പുറത്തായത്. 17 പന്തിൽനിന്ന് 14 റൺസ് നേടി രാഹുലും പുറത്തായി. നായകൻ വിരാട് കോഹ്ലി ഒരു റൺ മാത്രം നേടി പുറത്തായി. ഹർദിക് പാണ്ട്യ എട്ട് പന്തിൽ നിന്ന് 11 റൺസ് നേടി പുറത്തായി. വാലറ്റത്ത് വാഷിങ്ടൺ സുന്ദർ നാല് റൺസ് നേടി പുറത്തായപ്പോൾ ഷർദുൽ ടാക്കൂർ പുറത്താകാതെ നാല് പന്തിൽ നിന്ന് 10 റൺസെടുത്തു.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ ഇന്ത്യയുടെ നാല് വിക്കറ്റെടുത്തു. ആദിൽ റാഷിദ്, മാർക്ക് വുഡ്, ബെൻസ്റ്റോക്സ്, സാംകറൺ എന്നിവർ ഓരോ വിക്കറ്റെടുത്തു.

അഞ്ചു മത്സരങ്ങളുളള പരമ്പരയിൽ നാല് മത്സരങ്ങൾ കഴിഞ്ഞതോടെ ഇരു ടീമുകളും രണ്ട് വീതം ജയം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 മത്സരം. സ്റ്റാർ സ്‌പോർട്സ് നെറ്റ്‌വർക്കിൽ മത്സരം ലൈവായി കാണാം. ഓൺലൈനിൽ ഹോട്സ്റ്റാറിലൂടെ മത്സരം ലൈവായി ആസ്വദിക്കാം.

Read More: ഫീൽഡിങ്ങിലെ പിഴവ്, ശാർദുൽ താക്കൂറിനോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ

ഇന്ത്യൻ ടീം: കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി, അക്ഷർ പട്ടേൽ, ശിഖർ ധവാൻ, ദീപക് ചാഹർ, ശ്രേയസ് അയ്യർ, രാഹുൽ തെവാഡിയ, ടി.നടരാജൻ, ഇഷാൻ കിഷൻ, രാഹുൽ ചാഹർ.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ഇയോൻ മോർഗൻ (ക്യാപ്റ്റൻ), ജാസൺ റോയ്, ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, മൊയീൻ അലി, സാം കറൻ, ക്രിസ് ജോർദൻ, ജോഫ്ര ആർചർ, ആദിൽ റാഷിദ്, സാം ബില്ലിങ്സ്, റീസ് ടോഫ്‌ലി, മാർക് വുഡ്, ടോം കറൻ, ലിയാം ലിവിങ്സ്റ്റോൺ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 4th t20 live score updates

Next Story
ഫീൽഡിങ്ങിലെ പിഴവ്, ശാർദുൽ താക്കൂറിനോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോvirat kohli, Shardul Thakur, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com