Latest News

അവസാന കളിയും കൈവിട്ട് ഇന്ത്യ; പരമ്പര തൂത്തുവരി ഇംഗ്ലണ്ട്

ഒരു റൺസിനാണ് അവസാന ടി20യിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്

ഇംഗ്ലണ്ട് വനിതകളുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരവും കൈവിട്ട് ആഥിതേയർ. ഒരു റൺസിനാണ് അവസാന ടി20യിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 119 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 118 റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപ്പണർമാർ ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് ഡാനിയേൽ വൈറ്റ് കളം വിട്ടത്. പിന്നാലെ എത്തിയവരും ചെറിയ സ്കോറുകൾ അക്കൗണ്ടിൽ കൂട്ടിച്ചേർത്തതോടെ 119 റൺസെന്ന ചെറിയ സ്കോറിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുകായായിരുന്നു.

ചെറിയവിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. പത്ത് റൺസിൽ ഹർലീൻ ഡിയോൾ മടങ്ങി. പിന്നാലെ ജെമിമ റോഡ്രിഗസും. ചെറുത്തുനിൽപ്പുമായി മിതാലി രാജും സ്‌മൃതി മന്ദാനയും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ വിജയം മുന്നിൽ കണ്ടു. എന്നാൽ അർധസെഞ്ചുറിയ്ക്ക് പിന്നാലെ മന്ദാന മടങ്ങി. മധ്യനിര തകർന്നടിഞ്ഞെങ്കിലും വിജയലക്ഷ്യം ഇന്ത്യയ്ക്ക് കൈയ്യെത്തും ദൂരത്തായിരുന്നു. എന്നാൽ നിശ്ചിത ഓവറിൽ ഒരു റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 3rd women t20i live score streaming

Next Story
ധോണിയ്ക്കും ഷമിയ്ക്കും വിശ്രമം, ധവാനും ജഡേജയും പുറത്തിരിക്കും; അടിമുടി മാറാൻ ഇന്ത്യms dhoni, ms dhoni pavillion, dhoni stand, ms dhoni stand, ranchi cricket stadium, india vs australia, ind vs aus ranchi, ധോണി, ഇന്ത്യ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express