ലീഡ്സില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; 78 റണ്‍സിന് പുറത്ത്; രണ്ടക്കം കാണാതെ ഒന്‍പത് പേര്‍

അവസാനമായി 2002ലാണ് ഇന്ത്യ ലീഡ്‌സിൽ ടെസ്റ്റ് കളിച്ചത്

Indian Cricket Team, Virat Kohli
Photo: Facebook/ Indian Cricket Team

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 78 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ (19), അജിങ്ക്യ രഹാനെ (18) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. 105 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും, ക്രെയിഗ് ഓവര്‍ട്ടണും മൂന്ന് വിക്കറ്റ് വീതം നേടി. സാം കറണും ഒലി റോബിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണയാണ് നല്‍കിയത്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഹെഡിങ്ലിയിലെ ലീഡ്‌സിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം ആരംഭിച്ചത്. ജയത്തോടെ പരമ്പരയിൽ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. തിരിച്ചടിച്ചു രണ്ടാം മത്സരത്തിൽ ഏറ്റ തോൽവിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ അവസാന ദിനം ആവേശകരമായ ജയം സ്വന്തമാക്കിയതിന്റെ പൂർണ ആത്മവിശ്വാസവും ഇന്ത്യൻ ടീമിന് കൂട്ടായി ഉണ്ടാകും.

ഓപ്പണിങ്ങിൽ രോഹിത് ശർമ്മ , കെ.എൽ.രാഹുൽ കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ ഏറ്റവും വലിയ കരുത്താണ്.

മായങ്ക് അഗർവാൾ പരുക്കേറ്റ് പുറത്തായതിനെ തുടർന്ന് അവസാന ഇലവനിൽ സ്ഥാനം പിടിച്ച രാഹുലിന്റെ ആത്മവിശ്വാസം ഓരോ കളികളിലും വർധിച്ചിട്ടുണ്ട്. ഏത് പന്താണ് കളിക്കേണ്ടത് ഏതാണ് വിട്ടു കളയേണ്ടത് എന്ന് കൃത്യമായി മനസിലാക്കി കളിക്കുന്ന രാഹുൽ ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ടീമിന് മുതൽക്കൂട്ടാണ്.

രോഹിതും മികച്ച ഫോമിലാണ്. എന്നാൽ ഏത് സമയത്താണ് തന്റെ പുൾ ഷോട്ട് പുറത്തെടുക്കേണ്ടതെന്ന് രോഹിത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരമ്പരയിൽ ഇതുവരെ രണ്ടു തവണ പുൾ ഷോട്ടിന് ശ്രമിച്ചു പുറത്തായിട്ടുണ്ട്.

ക്യാപ്റ്റൻ കോഹ്ലി 2019 നവംബറിനു ശേഷം സെഞ്ചുറി രഹിതനാണ്. കഴിഞ്ഞ മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറിലേക്ക് എത്തിക്കാൻ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. കോഹ്‌ലിയിൽ നിന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നത് ഒരു തിരിച്ചുവരവാണ്.

ചേതേശ്വർ പൂജാരയുടെയും രഹാനെയുടെയും ഫോമും ടീമിന് ആശങ്കയാണ്. എന്നാൽ ലോർഡ്‌സിൽ രണ്ടാം ടെസ്റ്റിൽ 50 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് മത്സരം അവസാന ദിവസത്തിലേക്ക് എത്തിച്ചത്.

റിഷഭ് പന്ത് പതിവ് ശൈലി പുറത്തെടുക്കാനാണ് സാധ്യത. ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജ നല്ല കളി പുറത്തെടുക്കുന്നുണ്ട്. ടീമിൽ ഇടം കയ്യൻ സ്പിന്നർ എന്നതിലുപരി ബാറ്റ്സ്മാൻ എന്ന നിലയിലാണ് ജഡേജ ഇപ്പോൾ തിളങ്ങുന്നത്.

ലീഡ്‌സിലെ പിച്ചും പേസിനെ തുണക്കുന്നതാകും എന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ നാല് പേസർമാരെയും നിലനിർത്തിയേക്കും. ഈ മത്സരത്തിലും അശ്വിന് സാധ്യതയില്ലെന്നാണ് കോഹ്ലിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ നിന്നും മനസിലാകുന്നത്. ടീമിൽ മാറ്റം ആവശ്യമില്ലെന്ന് കോഹ്ലി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.

Also read: പ്രകോപിപ്പിച്ചാലൊന്നും ഈ ഇന്ത്യൻ ടീം പിന്നോട്ട് പോകില്ല: വിരാട് കോഹ്ലി

ശാർദൂൽ താക്കൂർ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട് എന്നാൽ കോഹ്ലി നൽകുന്ന സൂചന അനുസരിച്ചു കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാന്തിനു പകരം ശാർദൂൽ എത്താനുള്ള സാധ്യത കുറവാണ്. ബോളിങ് നിരയിൽ മുഹമ്മദ് സിറാജ് ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വളരെ കൃത്യതയോടെയാണ് സിറാജ് പന്തെറിഞ്ഞത്.

അവസാനമായി 2002ലാണ് ഇന്ത്യ ലീഡ്‌സിൽ ടെസ്റ്റ് കളിച്ചത്. അന്ന് ഇന്നിങ്സിലും 46 റൺസിനും ഇന്ത്യ ജയിച്ചിരുന്നു. നിലവിലെ ഇന്ത്യൻ ടീമിലെ ആരും തന്നെ ലീഡ്‌സിൽ കളിച്ചട്ടില്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തെ എങ്ങനെയാണു ടീം നേരിടുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

മറുവശത്ത് ഏകദിന താരം ഡേവിഡ് മലാനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഹസീബ് ഹമീദിനെ ഓപ്പണിങ്ങിലേക്ക് അയച്ച് ഡേവിഡിനെ മൂന്നാമതായി ഇറക്കാൻ ആണ് സാധ്യത. എന്തായാലും കൂടുതൽ റൺസ് നേടി ക്യാപ്റ്റൻ ജോ റൂട്ടിന് പിന്തുണ നൽകുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ഉണ്ട്. ബോളിങ്ങിൽ പരുക്കേറ്റ മാർക്ക് വുഡ് ഇന്ന് കളിക്കില്ല. ടീമിൽ ബാക്കി എല്ലാ താരങ്ങളും മത്സരത്തിനു പൂർണമായും ഫിറ്റ് ആണെന്ന് ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 3rd test team preview score updates

Next Story
പ്രകോപിപ്പിച്ചാലൊന്നും ഈ ഇന്ത്യൻ ടീം പിന്നോട്ട് പോകില്ല: വിരാട് കോഹ്ലിVirat Kohli, India vs England, Ind vs Eng, England vs India, Eng vs Ind, Ashwin selection, Ashwin 3rd Test, team india, india cricket news, latest cricket news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express