scorecardresearch

India vs England 3rd ODI: കോഹ്ലി തിളങ്ങുമോ?, പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുന്നു; സാധ്യത ഇലവൻ അറിയാം

ഇന്നത്തെ മത്സരത്തിലെ വിജയിക്ക് പരമ്പര നേടാം

Indian team
Photo: facebook/Indian cricket team

India vs England 3rd ODI: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ മത്സരത്തിലെ വിജയിക്ക് പരമ്പര നേടാം.

ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച അതെ ടീമുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. എന്നാൽ ബാറ്റിങ് ശക്തമാക്കാൻ പ്രസീദ് കൃഷ്ണയ്ക്ക് പകരം ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ ചിന്തിച്ചേക്കും. മോശം ഫോം തുടരുന്ന കോഹ്‌ലിയും ടീമിൽ ഉണ്ടാകും. കോഹ്ലി ഇന്ന് തിളങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരുക്ക് ആദ്യ മത്സരം കളിക്കാതിരുന്ന കോഹ്ലി രണ്ടാം മത്സരത്തിൽ 16 റൺസിന് പുറത്തായിരുന്നു.

അതേസമയം, ഇംഗ്ലണ്ട് ടീമിലും മാറ്റത്തിന് സാധ്യതയില്ല. ആദ്യ പരമ്പരയിൽ തന്നെ കിരീടം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും പുതിയ നായകൻ ജോസ് ബട്ട്ലർ ഇന്നിറങ്ങുക.

ബൗളിങ് നിര മികച്ച ഫോമിലാണ് എന്നതാണ് ഇരു ടീമുകളുടെയും ആശ്വാസം. എന്നാൽ ബാറ്റിങിലെ സ്ഥിരതയില്ലായ്മ ഇരുകൂട്ടർക്കും തലവേദനയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ വെറും 110 റൺസിന് പുറത്താക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് സമാനരീതിയിൽ 146 റൺസിന് പുറത്താക്കുന്നതാണ് കണ്ടത്. മാഞ്ചസ്റ്ററിലെ മികച്ച ബാറ്റിങ് വിക്കറ്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ടീം വിജയമുറപ്പിക്കാനാണ് സാധ്യത.

India vs England 3rd ODI Match Details: ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന്റെ വിശദാംശങ്ങൾ

ഇന്ത്യ – ഇംഗ്ലണ്ട്, മൂന്നാം ഏകദിനം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ജൂലൈ 17 ഞായറാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 3:30 ന് ആണ് മത്സരം. ഓൾഡ് ട്രാഫോർഡിൽ നടന്ന അവസാന ഒമ്പത് ഏകദിനങ്ങളിൽ, ആദ്യം ബാറ്റ് ചെയ്ത ടീമുകൾ ആറ് തവണയായി 290-ലധികം റൺസ് നേടിയിട്ടുണ്ട്.

India vs England 3rd ODI Pitch Report: ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനുള്ള പിച്ച് റിപ്പോർട്ട്:

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലെ പിച്ച് സ്പിൻ ബൗളർമാരെ സഹായിക്കുന്നതാണ്. ഈ വേദിയിലെ അവസാന ഒമ്പത് ഏകദിനങ്ങളിൽ എട്ടിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകൾ വിജയിച്ചു. അതിനാൽ ടോസ് നിർബന്ധമാണ്.

India vs England 3rd ODI Probable Playing XI: ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനുള്ള സാധ്യത ഇലവൻ:

ഇന്ത്യ ഇലവൻ: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 ശിഖർ ധവാൻ, 3 വിരാട് കോഹ്ലി, 4 സൂര്യകുമാർ യാദവ്, 5 ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), 6 ഹാർദിക് പാണ്ഡ്യ, 7 രവീന്ദ്ര ജഡേജ, 8 മുഹമ്മദ് ഷമി, 9 ജസ്പ്രീത് ബുംറ, 10, യുസ്‌വേന്ദ്ര ചാഹൽ 11 പ്രസീദ് കൃഷ്ണ

ഇംഗ്ലണ്ട് ഇലവൻ: 1 ജേസൺ റോയ്, 2 ജോണി ബെയർസ്റ്റോ, 3 ജോ റൂട്ട്, 4 ബെൻ സ്‌റ്റോക്‌സ്, 5 ജോസ് ബട്ട്‌ലർ , 6 ലിയാം ലിവിംഗ്‌സ്റ്റൺ, 7 മോയിൻ അലി, 8 ഡേവിഡ് വില്ലി, 9 ക്രെയ്ഗ് എവർട്ടൺ, 10 ബ്രൈഡൺ കാർസെ, 11 റീസ് ടോപ്ലി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs england 3rd odi predicted playing xis virat kohli

Best of Express