സാം കറന്റെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനു വേണ്ടി വാലറ്റത്ത് സാം കറൺ 83 പന്തിൽ നിന്ന് 95 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ഏഴ് റൺസിന് ഇന്ത്യ ജയിക്കുകയായിരുന്നു

india vs england, ind vs eng, live match, ind vs eng match live, india vs england live score, india vs england odi live score, ind vs eng live score, ind vs eng 3rd odi, ind vs eng 3rd odi live score, ind vs eng 3rd odi live streaming, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs england live streaming, india vs england odi live match, India vs england 3rd odi, India vs england 3rd odi live streaming, ind vs eng live, ക്രിക്കറ്റ്, ഇന്ത്യ ഇംഗ്ലണ്ട്, വൺഡേ, ie malayalam

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഇതോടെ ഒന്നിനെതിരെ രണ്ട് ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഏഴ് റൺസിനാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസ് നേടി പുറത്താവുകയായിരുന്നു. പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ടിനു വേണ്ടി മധ്യനിരയിൽ സാം കറൺ 83 പന്തിൽ നിന്ന് 95 റൺസുമായി പുറത്താകാതെ നിന്നെങ്കിലും വിജയത്തിന്റെ തൊട്ടടുത്ത് വച്ച് കളി അവസാനിക്കുകയായിരുന്നു. ഡേവിഡ് മലൺ 50 റൺസ് നേടി. മറ്റാർക്കും 50 തികയ്ക്കാനായില്ല. ജേസൺറോയ് ആറ് പന്തിൽനിന്ന് 14 റൺസ് നേടി പുറത്തായി. ജോണി ബെയർസ്റ്റോ ഒരു റൺ മാത്രം നേടി. ബെൻസ്റ്റോക്ക് 39 പന്തിൽ നിന്ന് 35 റൺസ് നേടി പുറത്തായി. ജോസ് ബട്ട്ലർ 18 പന്തിൽനിന്ന് 15 റൺസും ലയാം ലിവിങ്സ്റ്റോൺ8 31 പന്തിൽ നിന്ന് 36 റൺസും മോയീൻ അലി 25 പന്തിൽ നിന്ന് 29 റൺസും നേടി. ആദിൽ റാഷിദ് 22 പന്തിൽ നിന്ന് 19 റൺസും മാർക്ക് വുഡ് 21 പന്തിൽ നിന്ന് 14 റൺസും നേടി. അവസാനമിറങ്ങിയ റീസ് ടോപ്ലി ഒരു റണ്ണെടുത്തു.

ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം വിജയത്തിൽ നിർണായകമായി. ഇന്ത്യക്ക് വേണ്ടി ഷർദുൽ ഠാക്കൂർ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റെടുത്തു. 10 ഓവറിൽ 67 റൺസാണ് ഷർദുൽ വഴങ്ങിയത്. 10 ഓവറിൽ 42 റൺസ് മാത്രം വിട്ടുകൊടുത്ത ഭുവി ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വറിന് പുറമെ ഹർദിക് പാണ്ഡ്യക്കും എകണോമി ആറിൽ താഴെ നിർത്താൻ കഴിഞ്ഞു. ഒൻപത് ഓവർ എറിഞ്ഞ് 48 റൺസ് വഴങ്ങിയ ഹർദിക് പാണ്ഡ്യയുടെ പന്തിൽ മാർക്ക് വുഡ് റണ്ണൗട്ടായി. ടി നടരാജൻ ബെൻസ്റ്റോക്സിന്റെ വിക്കറ്റ് വീഴ്ത്തി.

Read More: ‘ഹാർദിക് പാണ്ഡ്യയെ ബൗളറായി ഉപയോഗിക്കാത്തതിനു കാരണം’; കോഹ്‌ലി വ്യക്തമാക്കുന്നു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ എന്നിവർ അർദ്ധ സെഞ്ചുറി നേടിയിരുന്നു.

56 പന്തിൽ നിന്ന് 10 ഫോറടക്കം 67 റൺസാണ് ധവാൻ നേടിയത്. റിഷഭ് പന്ത് 62 പന്തിൽ നിന്ന് നാല് സിക്സറും അഞ്ച് ഫോറും അടക്കം 78 റൺസെടുത്തു. ഹർദിക് പാണ്ഡ്യ 44 പന്തിൽനിന്ന് നാല് സിക്സും അഞ്ച് ഫോറും അടക്കം 64 റൺസ് നേടി.

രോഹിത് ശർമ 37 പന്തിൽ നിന്ന് ആറ് ഫോറടക്കം 37 റൺസെടുത്തു. നായകൻ വിരാട് കോഹ്ലി 10 പന്തിൽ നിന്ന് ഒരു ഫോറടക്കം ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. കെഎൽ രാഹുലും ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി.

ഷർദുൽ ഠാക്കൂർ 21 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും അടക്കം 30 റൺസും കൃണാൽ പാണ്ഡ്യ 34 പന്തിൽനിന്ന് 25റൺസും നേടി. പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നും നേടാതെ പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്നും ആദിൽ റാഷിദ് രണ്ടും വിക്കറ്റ് വീഴ്ത്തി. സാം കറൺ, റീസ് ടോപ്ലേ, ബെൻസ്റ്റോക്സ്, മോയീൻ അലി, ലയാം ലിവിൻസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റെടുത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 3rd odi live score streaming updates

Next Story
ഇതാ, ഇവിടെയുണ്ട് ഛേത്രിയെ മറികടന്നൊരു ഇന്ത്യക്കാരൻ; ഐ ലീഗിൽ അപൂർവ നേട്ടംTRAU, i League, Bidyasagar Singh, ബിദ്യാസാഗർ സിങ്, വിദ്യാസാഗർ സിങ്, ടിആർഎയു, ട്രോ, ട്രാവു. ട്രാവു എഫ്സി, ഐ ലീഗ്,i-league, ഐ ലീഗ്,i league winner,ഐ ലീഗ് വിജയി, gokulam fc,ഗോകുലം എഫ് സി, kerala football, കേരള ഫുട്ബോൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com