അക്ഷർ പട്ടേലിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു

india england test match, ie malayalam

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 317 റൺസിന്റെ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 482 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റൺസ് എടുക്കവേ ഓൾഔട്ടായി. അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അക്ഷർ പട്ടേൽ 5 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവ് രണ്ടു വിക്കറ്റും നേടി. ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു.

മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാലാം ദിനം തുടക്കത്തിൽ തന്നെ 26 റൺസെടുത്ത ലോറൻസിനെ അശ്വിൻ പുറത്താക്കി. പിന്നാലെ തന്നെ 8 റൺസെടുത്ത ബെൻ സ്റ്റോക്സും മടങ്ങി. ഇരുവരെയും അശ്വിനാണ് പുറത്താക്കിയത്. റോറി ബേൺസ് (25), ഡോമിനിക് സിബ്ലി (3), ഡാൻ ലോറൻസ് (26), ജാക് ലീച്ച് (0), ജോ റൂട്ട് (33), മൊയീൻ അലി (43), ബെൻ സ്റ്റോക്സ് (8), ഓലി പോപ് (12), ബെൻ ഫോക്സ് (2), ഓലി സ്റ്റോൺ (0).

india england test match, ie malayalam

രണ്ടാം ഇന്നിങ്സിൽ രവിചന്ദ്ര അശ്വിന്റെയും നായകൻ വിരാട് കോഹ്‌ലിയുടെയും കരുത്തിലാണ് ഇന്ത്യ 286 റൺസെടുത്തത്. ഇംഗ്ലണ്ടിനു മുന്നില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിൻ സെഞ്ചുറി തികച്ചത്.

india england test match, ie malayalam

മൂന്നാം ദിനത്തിൽ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറിൽ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റൺസെടുത്ത പൂജാരയെ ഫോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റൺസുമായി നിന്ന രോഹിത് ശർമ്മയെ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി.

Read More: സെഞ്ചുറിയടിച്ചത് അശ്വിൻ, ആഘോഷങ്ങൾ മുഴുവൻ സിറാജ് വക; ഇതാണ് യഥാർഥ സ്‌പിരിറ്റെന്ന് കായികലോകം

26-ാം ഓവറിൽ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യൻ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തിൽ ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യൻ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്‌ലിയും ചേർന്ന് സ്കോർനില മുന്നോട്ടു നീക്കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 2nd test day 4 live cricket score

Next Story
ഐപിഎൽ 2021: അർജുൻ ടെൻഡുൽക്കറെ റാഞ്ചാൻ മുംബൈ ഇന്ത്യൻസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com