രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 481 റൺസ് ലീഡ്, അശ്വിന് സെഞ്ചുറി

134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിൻ സെഞ്ചുറി തികച്ചത്

india england test match, ie malayalam

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 481 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 ന് ഓൾഔട്ടായി. രവിചന്ദ്ര അശ്വിന്റെ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലിയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിയത്. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിൻ സെഞ്ചുറി തികച്ചത്.

മൂന്നാം ദിനത്തിൽ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറിൽ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റൺസെടുത്ത പൂജാരയെ ഫോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റൺസുമായി നിന്ന രോഹിത് ശർമ്മയെ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി.

india england test match, ie malayalam

26-ാം ഓവറിൽ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യൻ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തിൽ ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യൻ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്‌ലിയും ചേർന്ന് സ്കോർനില മുന്നോട്ടു നീക്കിയത്.

india england test match, ie malayalam

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 134 ൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്. 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇഷാന്ത് ശർമ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.

india england test match, ie malayalam

Read More: മുരളീധരനോ കുംബ്ലെയോ വോണോ അല്ല; അപൂർവ നേട്ടത്തിനുടമ സാക്ഷാൽ അശ്വിൻ

107 പന്തിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നിന്ന ബെൻ ഫോക്‌സ് മാത്രമാണ് ഇംഗ്ലണ്ടിനായി നേരിയ ചെറുത്തുനിൽപ്പ് നടത്തിയത്. ഒലി പോപ്പ് 22 റൺസും ബെൻ സ്റ്റോക്‌സ് 18 റൺസും സിബ്‌ലി 16 റൺസും നേടി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 2nd test day 3 live score ind vs eng live cricket score

Next Story
മുരളീധരനോ കുംബ്ലെയോ വോണോ അല്ല; അപൂർവ നേട്ടത്തിനുടമ സാക്ഷാൽ അശ്വിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com