Latest News

മുരളി വിജയും കുൽദീപ് യാദവും പുറത്ത്; പൃഥ്വി ഷായും ഹനുമ വിഹാരിയും ഇന്ത്യൻ ടീമിൽ

മധ്യനിര ബാറ്റ്‌സ്മാനായ വിഹാരിക്ക് ഇംഗ്ലണ്ടില്‍ കളിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് മത്സരങ്ങൾക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉള്‍പ്പെടുത്തി. വെറ്ററന്‍ ഓപ്പണര്‍ മുരളി വിജയ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി.   ആദ്യമായിട്ടാണ് പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവർക്ക് ദേശീയ ടീമിലേക്ക് ക്ഷണം വരുന്നത്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമിൽ ഇടം നൽകിയത്.  18 വയസ് മാത്രമാണ് പൃഥ്വി ഷായുടെ പ്രായം. മുംബൈ സ്വദേശിയാണ്. ഇന്ത്യ അണ്ടര്‍ 19 ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടമുയര്‍ത്തുമ്പോള്‍ ക്യാപ്റ്റനായിരുന്നു. ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൃഥ്വി കാഴ്ചവച്ച മികച്ച പ്രകടനമാണ് ടീമിൽ ഇടം ലഭിക്കാൻ കാരണം.

ആന്ധ്രാപ്രദേശുകാരനാണ് 24കാരനായ ഹനുമ വിഹാരി.  മധ്യനിര ബാറ്റ്‌സ്മാനായ വിഹാരിക്ക് ഇംഗ്ലണ്ടില്‍ കളിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 59.76 ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം..

ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),  ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാകൂര്‍, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, ഹനുമ വിഹാരി.

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ആര്‍.സമര്‍ത്ഥ്, അഭിമന്യു ഈശ്വരന്‍, അങ്കിത് ബാവ്‌നെ, ശുഭ്മാന്‍ ഗില്‍, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് നദീം, കുല്‍ദീപ് യാദവ്, കെ.ഗൗതം, രജ്‌നീഷ് ഗുര്‍ബാനി, നവ്ദീവ് സൈനി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england 2018 prithvi shaw for murali vijay hanuma vihari is virat kohlis cover

Next Story
ദാദയേയും മറി കടന്ന് വിരാട് കോഹ്‌ലിയിലെ നായകന്‍; ഇനി മുന്നില്‍ ധോണി മാത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express