കാ​ർ​ഡി​ഫ്: രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് പരാജയം. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. അ​ല​ക്സ് ഹെ​യ്ൽ​സ് (58) പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ആ​തി​ഥേ​യ​രെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

18 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത ബ്രി​സ്റ്റോ, അലക്സ് ഹെയിൽസിന് മികച്ച പിന്തുണയാണ് നൽകിയത്. നായകൻ ഇയാൻ മോർഗൻ 17 ഉം ജേസൺ റോയ് 15 ഉം ജോസ് ബട്‌ലർ 14 ഉം റൺസെടുത്തു പുറത്തായി. നേ​ര​ത്തെ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും (47) മു​ൻ നാ​യ​ക​ൻ എം.​എ​സ് ധോ​ണി​യു​ടേ​യും (32) ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യക്ക് ഭേ​ദ​പ്പെ​ട്ട സ്കോർ സമ്മാനിച്ചത്.

കോഹ്ലിക്ക് ശക്തമായ പിന്തുണ നൽകിയ റെയ്‌ന 27 റൺസെടുത്തു. ഇന്ത്യയുടെ ഓ​പ്പ​ണ​ർ​മാ​രാ​യ ധ​വാ​നും (10) രോ​ഹി​ത് ശ​ർ​മ​യും (5) മൂ​ന്നാ​മ​ൻ കെ.​എ​ൽ രാ​ഹു​ലും (6) പെ​ട്ടെ​ന്ന് പു​റ​ത്താ​യ​പ്പോ​ൾ കോ​ഹ്‌​ലി​യും റെ​യ്ന​യുമായിരുന്നു ഇന്ത്യക്ക് രക്ഷകരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ