ബെർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യക്ക് മേൽക്കൈ. നിലയുറപ്പിച്ച് കളിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി റണ്ണൗട്ടിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിഞ്ഞു.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിൽ നിന്ന് ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോൾ ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 285 എന്ന നിലയിലാണ്. ജോ റൂട്ട് 80 റൺസ് നേടി. നാലാം വിക്കറ്റിൽ ബെയർസ്റ്റോ (70)യുമായി ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ നേടിയത്.

ഇന്ത്യക്ക് വേണ്ടി ആർ.അശ്വിൻ നാലും ഷമി രണ്ടും വിക്കറ്റും വീഴ്ത്തി.  സ്കോര്‍ 216 ല്‍ എത്തിയപ്പോഴാണ് ജോറൂട്ട് നാലാമനായി പുറത്തായത്.  ബെയര്‍സ്റ്റോയെ ടീം സ്കോറിൽ 7 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ ഉമേഷ് യാദവ് മടക്കി.

ബെന്‍ സ്റ്റോക്സിനെയും ബട്‌ലറിനെയും പറഞ്ഞയച്ച് അശ്വിന്‍ ഇന്ത്യയെ ശക്തരാക്കി. വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്താന്‍ ശ്രമിച്ച റഷീദിനെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി. സ്റ്റുവര്‍ട്ട് ബ്രോഡിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

21 റൺസെടുത്ത സാം കുറനും റണ്ണൊന്നുമെടുക്കാതെ ജെയിംസ് ആന്റേഴ്‌സണുമാണ് ക്രീസിലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook