എഡ്ജ്ബാസ്റ്റൺ: അശ്വിന് പിന്നാലെ ഇഷാന്തും പന്തില്‍ മാന്ത്രികം കാണിച്ചതോടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 180 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സുമായി മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബോളര്‍മാര്‍ നിലത്തുനിര്‍ത്തിയില്ല. നേരത്തേ 13 റണ്‍സ് ഇംഗ്ലണ്ടിന് ലീഡുണ്ട്. ഇതോടെ 194 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം.

ഒ​രു ഘ​ട്ട​ത്തി​ൽ 87/7 എ​ന്ന നി​ല​യി​ൽ പ​ത​റി​യ ഇം​ഗ്ല​ണ്ടി​നെ, വാ​ല​റ്റ​ത്തെ കൂ​ട്ടു​പി​ടി​ച്ച് സാം ​ക​ര​ൻ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണു ക​ര​ക​യ​റ്റി​യ​ത്. 63 റ​ണ്‍​സ് നേ​ടി ക​ര​ൻ പു​റ​ത്താ​യ​തോ​ടെ ഇം​ഗ്ലീ​ഷ് ഇ​ന്നിങ്സി​നു തി​ര​ശീ​ല വീ​ണു. 13 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ ദിവസം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഒമ്പതിന് ഒന്ന് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ തന്നെ രണ്ടാം വിക്കറ്റും നഷ്ടമായി. സ്കോർ 18ൽ നിൽക്കെ ജെന്നിങ്സിനെ രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിൻ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റും സ്വന്തമാക്കി. അഞ്ച് വിക്കറ്റുമായി ഇഷാന്തും മൂന്ന് വിക്കറ്റുമായി അശ്വിനും കളം നിറഞ്ഞു. യാദവിനാണ് ബാക്കിയുളള രണ്ട് വിക്കറ്റ്.

അശ്വിന് പുറമേ ഇഷാന്ത് ശർമ്മയും തകർപ്പൻ ഫോമിലെത്തിയതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. 87 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. രാവിലെ ജെന്നിങ്സിനെ പുറത്താക്കി അശ്വിനാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നീട് അപകടകാരിയായ ജോ റൂട്ടിനെയും (14) അശ്വിൻ പറഞ്ഞയച്ചു.

പിന്നീട് ഇഷാന്തിന്റെ താണ്ഡവമായിരുന്നു നടന്നത്. മലാൻ (20), ബാരിസ്റ്റോ(20), സ്റ്റോക്ക്സ് (6), ബട്‌ലർ (1) എന്നിവർ ഇഷാന്തിന് മുന്നിൽ വീണു. ബട്‌ലറുടെ വിക്കറ്റ് കീപ്പർ ക്യാച്ചായിരുന്നെങ്കിൽ മറ്റുള്ളതെല്ലാം ഇഷാന്ത് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. സാം കുറാൻ, ആദിൽ റാഷിദ് എന്നിവരാണ് ക്രീസിലുള്ളത്. നേരത്തേ ഇംഗ്ലണ്ടി​​​​​​​​​​​​ന്റെ ഒന്നാം ഇന്നിങ്സ്​ സ്​കോറായ 287 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ 274 റൺസിനാണ് പുറത്തായിരുന്നു.

ആദ്യ ഇന്നിങ്സില്‍ ഒരുഘട്ടത്തില്‍ ഏഴിന് 169 എന്ന നിലയിലെത്തിയ ഇന്ത്യയെ വാലറ്റക്കാരെ ഒരറ്റത്ത് നിര്‍ത്തി കോഹ്‌ലി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. അവസാന മൂന്നുവിക്കറ്റില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്ത 105 റണ്‍സില്‍ 92ഉം ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നായിരുന്നു. പത്താം വിക്കറ്റില്‍ 57 റണ്ണില്‍ ഉമേഷ് യാദവ് നേടിയത് വെറും ഒരു റണ്‍. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂടുതല്‍ അപകടകാരിയാണെന്ന വിശേഷണം ശരിവയ്ക്കുന്നതായിരുന്നു ആദ്യ ഇന്നിങ്‌സ്. ഒടുവില്‍ റാഷിദിന്റെ പന്തില്‍ പോയിന്റില്‍ ബ്രോഡിന് ക്യാച്ച് നല്‍കി കോഹ്‌ലി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നുയര്‍ന്നത് ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ മാത്രമായിരുന്നു.

കോഹ്‌ലി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കൂവിക്കൊണ്ടായിരുന്നു ഇംഗ്ലീഷ് ആരാധകര്‍ വരവേറ്റത്. 220 പന്തുകളില്‍ നിന്നും 149 റണ്‍ നേടി അവസാന വിക്കറ്റിന്റെ രൂപത്തില്‍ പുറത്തായപ്പോഴേക്കും അതേ ആരാധകരെക്കൊണ്ട് എഴുന്നേറ്റു നില്‍പ്പിച്ച് കോഹ്‌ലി കൈയ്യടിപ്പിച്ചു. മത്സരത്തിന്റെ നൂറിലേറെ റണ്‍സിന്റെ മേധാവിത്വം ഇംഗ്ലണ്ടിന് ലഭിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു. അത് വെറും 13 റണ്‍സിന്റെ കുടിശ്ശികയിലേക്കെത്തിച്ചത് ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook