scorecardresearch
Latest News

സൂപ്പര്‍ താരമില്ലാതെ ഇംഗ്ലണ്ട്, അരങ്ങേറ്റം കുറിച്ച് സിദ്ധാര്‍ത്ഥ് കൗള്‍; ഇന്ത്യയ്ക്ക് ടോസ്

ഓസ്‌ട്രേലിയയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്

സൂപ്പര്‍ താരമില്ലാതെ ഇംഗ്ലണ്ട്, അരങ്ങേറ്റം കുറിച്ച് സിദ്ധാര്‍ത്ഥ് കൗള്‍; ഇന്ത്യയ്ക്ക് ടോസ്

നോട്ടിങ്ഹാം: ഏകദിന റാങ്കില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ കളി ആരംഭിച്ചു. ട്വന്റി-ട്വന്റി പരമ്പരയിലെ വിജയം ഏകദിനത്തിലും ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏകദിന പരമ്പര പിടിച്ച് മറുപടി നല്‍കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.

കരുത്തരായ ഓസ്‌ട്രേലിയയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. തങ്ങളുടെ ബാറ്റ്‌സ്മാന്മാരുടെ മികച്ച ഫോമും അവര്‍ക്ക് ധൈര്യം പകരുന്നതാണ്. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ അരങ്ങേറ്റ ഏകദിനത്തിന് ഇറങ്ങി. അതേസമയം, മികച്ച ഫോമിലുള്ള അലക്‌സ് ഹെയില്‍സ് പരുക്കു മൂലം കളിക്കുന്നില്ലെന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാകും.

പേസര്‍ ഭുവനേശ്വര്‍ കുമാറും കളിക്കുന്നില്ലെന്നത് ഇന്ത്യയ്ക്ക് ആശങ്കയാണ്. സ്പിന്‍ ഇരട്ടകളായ കുല്‍ദീപിന്റെയും ചാഹലിന്റേയും പന്തുകളിലാണ് ഇന്ത്യയുടെ ബോളിങ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ട്വന്റി-20യില്‍ സെഞ്ചുറി അടിച്ച രോഹിത് ശര്‍മ്മ ഇന്നും ആ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

ഇംഗ്ലണ്ട് ടീം: ജെയ്‌സന്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, സിദ്ദാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs england 1st odi cricket score