India vs China Football Live Updates: എഎഫ്‍സി എഷ്യൻ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചൈനയെ പിടിച്ചുകെട്ടി ഇന്ത്യ. ഷുസോ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ചൈന ഇന്ത്യൻ ഗോൾമുഖത്തേക്ക് നിരവധി അവസരങ്ങളാണ് തുറന്നത്. എന്നാൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാന മിനിറ്റുകൾ വരെ ഇന്ത്യൻ ബോക്സിനകത്ത് നിലയുറപ്പിച്ച ചൈനീസ് താരങ്ങൾക്ക് വിലങ്ങുതടിയായത് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ്.

ഒരുപിടി മികച്ച മുന്നേറ്റങ്ങൾ ഇന്ത്യൻ താരങ്ങളും നടത്തി. ഛെത്രിയും ജെജെയും ഉദാന്ദയുമെല്ലാം അവസരങ്ങൾ സൃഷ്‍ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. പ്രതിരോധ കരുത്താണ് ഇന്ത്യക്ക് തുണയായത്. ക്യാപ്റ്റൻ സന്ദേശ് ജിങ്കനും, മലയാളി താരം അനസ് എടത്തൊടികയും ഉൾപ്പെടുന്ന പ്രതിരോധ നിരയാണ് ഒട്ടനവധി ചെനീസ് നീക്കങ്ങൾ തകർത്തത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതും ചൈനയിൽ ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീം ഒരു മത്സരം കളിക്കാനിറങ്ങുന്നത്. സുനിൽ ഛേത്രിക്ക് പകരം സന്ദേശ് ജിങ്കനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.

06.58 PM:

06.53 PM: അഞ്ച് മിനിറ്റ് അധികസമയം

06.50 PM: വീണ്ടും ഇന്ത്യൻ നിരയിൽ മാറ്റവുമായി കോച്ച് കോൺസ്റ്റന്റൈൻ. ഹാൽദാറിന് പകരക്കാരനായി റായ് മൈതാനത്ത്

06.47 PM: മത്സരത്തിൽ ഇതുവരെ 20 ഷോട്ടുകളാണ് ചൈന ഇന്ത്യൻ പോസ്റ്റിലേക്ക് തുടുത്തത്. ഇന്ത്യയാകട്ടെ 7 തവണ ചൈനീസ് ഗോൾമുഖം ലക്ഷ്യംവെച്ചു

06.45 PM: യെല്ലോ കാർഡ്… മത്സരത്തൽ ഇന്ത്യക്ക് ആദ്യ യെല്ലോ കാർഡ്, പകരക്കാരനായി ഇറങ്ങിയ നിഖിൽ ചൗദരിയാണ് യെല്ലോ കാർഡ് വാങ്ങിയത്

06.42 PM: ഇന്ത്യൻ നിരയിൽ വീണ്ടുമൊരു മാറ്റം. മുന്നേറ്റതാരം ജെജെയെ തിരികെ വിളിച്ച് കോച്ച്, ഛെത്രിക്ക് കൂട്ടായി ചൗദരിയെത്തി

06.40 PM:രണ്ടാം പകുതിയിലെ ചൈനീസ് ഗോൾ ശ്രമം

06.35 PM: പേരുകേട്ട് ഇന്ത്യൻ പ്രതിരോധം മറികടന്നുള്ള ചൈനീസ് മുന്നേറ്റങ്ങൾക്ക് തടയിടുന്നത് ഗോൾകീപ്പർ ഗുർപ്രീത് സിങാണ്. ഗുർപ്രീതിന്റെ മിന്നും സേവുകളാണ് ഇന്ത്യക്ക് സഹായകമായത്

06.33 PM: ഇന്ത്യൻ പ്രതിരോധം തകർത്ത് ചൈനയുടെ അടുത്തടുത്ത നീക്കങ്ങൾ

06.29 PM: ക്യപ്റ്റൻ സന്ദേശ് ജിങ്കന്റെ ഒരു മികച്ച ക്ലിയർ

06.26 PM: മുന്നേറ്റ നിരയിലും മാറ്റവുമായി ഇന്ത്യ. ഉദാന്ദ സിങിന് പകരക്കാരനായി എത്തിയത് നിഖിൽ പൂജാരി

06.25 PM: ഇന്ത്യൻ നിരയിൽ രണ്ട് മാറ്റങ്ങൾ. നാരായൻ ദാസിന് പകരം പ്രതിരോധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മലയാളി താരം അനസ് എടത്തൊടിക മൈതാനത്തേക്ക്

06.22 PM: യെല്ലോ കാർഡ്… മത്സരത്തിലെ ആദ്യ യെല്ലോ കാർഡ് ചൈനീസ് താരം ലിയു യിമിങിന് യെല്ലോ കാർഡ്

06.18 PM: രണ്ടാം പകുതിയിൽ ഇന്ത്യയുടെ ആദ്യ ഗോൾ ശ്രമം അവസരം മാത്രമായി ഒതുങുന്നു

06.15 PM: രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചൈനീസ് നിരയിൽ നാല് മാറ്റങ്ങൾ
1.ജിൻ ജിൻദ്വോക്ക് പകരക്കാരനായി യു ഹായ്
2.വേ തോങിന് പകരക്കരനായി യു ഹാഞ്ചൗ

06.12 PM: ചൈനീസ് താരം വൂ ലീയുടെ ഗോൾശ്രമം ഗോൾപോസ്റ്റിൽ തട്ടി അകന്നു

06.11 PM: ഓഫ് സൈഡ്… മറ്റൊരു ചൈനീസ് മുന്നേറ്റം ഓഫ് സൈഡായി അവസാനിക്കുന്നു

06.09 PM: രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾമുന്നേറ്റങ്ങളുമായി ചൈനീസ് താരങ്ങൾ

06.07 PM: ഇന്ത്യ – ചൈന മത്സരം രണ്ടാം പകുതി ആരംഭിച്ചു

05.55 PM:

05.50 PM: മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു.

05.45 PM: വീണ്ടും മത്സരത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നു.

05.38 PM: പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇന്ത്യൻ താരങ്ങൾ നിറഞ്ഞു കളിക്കുന്നു. കൃത്യമായ പാസ്സുകളും അവസരങ്ങളും സൃഷ്ടിച്ച ഇന്ത്യൻ താരങ്ങൾ.

05.33 PM: കളിയുടെ 24-ാം മിനിറ്റിൽ ചൈനയുടെ ഗവു നിന്നിന്റെ ഷോട്ട് ഇടതുകാലിലൂടെ തട്ടിമാറ്റി ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു

05.24 PM: വീണ്ടും ഇന്ത്യൻ മുന്നേറ്റം… ഇത്തവണ സീനിയർ താരം സുനിൽ ഛെത്രി ബോക്സിനകത്തുനിന്നു തുടത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

05.20 PM: ഗുർപ്രീതിന്റെ സാഹസിക സേവ്… തുറന്ന് കിടന്ന ഇന്ത്യൻ ഗോൾമുഖത്തേക്ക് ചൈനയുടെ 18-ാം നമ്പർ തുടത്ത ഷോട്ട് അനായാസം കൈകളിൽ ഒതുക്കി ഗുർപ്രീത്

05.18 PM: ഇന്ത്യൻ മുന്നേറ്റം…ഇടതുവിങ്ങിലൂടെ ഛെത്രിയും ജെജെയും സൃഷ്ടിച്ച മനോഹര അവസാരം ചൈനീസ് ഗോൾകീപ്പറുടെ കൈയ്യിൽ തട്ടി ഗോൾപോസ്റ്റിന് പുറത്തേക്ക്.

05.15 PM: ഇന്ത്യൻ ഗോൾമുഖത്ത് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ച് ചൈന

05.10 PM: മത്സരത്തിന് മുമ്പ് ഇരു ടീമുകളും മൈതാനത്ത് അണിനിരന്നപ്പോൾ

05.05 PM: തുടക്കംമുതൽ ആക്രമിച്ച് കളിച്ച് ചൈന, ആദ്യ മിനിറ്റുകളിൽ തന്നെ കോർണർ വഴങ്ങി ഇന്ത്യ

05.00 PM: “കിക്കോഫ്” ഇന്ത്യ – ചൈന പോരാട്ടത്തിന് ഷുസോ ഒളിമ്പിക് സ്റ്റേഡിയത്തിൽ കിക്കോഫ്

04.55 PM: രണ്ട് പതിറ്റണ്ടുകൾക്ക് ശേഷം ആദ്യമായി ഫുട്ബോൾ മൈതാനത്ത് കൊമ്പ്കോർക്കാൻ ഇന്ത്യയും ചൈനയും

04.45 PM: മത്സരം നടക്കുന്ന ഷുസോ ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം

04.30 PM: ഇന്ത്യയുടെ അന്തിമ ഇലവൻ; സുനിൽ ഛേത്രി, ജെജെ, ഹാലിചരൻ നർസാരി, ഉദാന്ദ സിങ്, അനിരുദ്ധ് ഥാപ, പ്രണോയ് ഹൽദാർ, പ്രീതം കൊട്ടാൾ, നാരായൻ ദാസ്, സുഭാഷിഷ് ബോസ്, സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിങ് സന്ധു (ഗോൾ കീപ്പർ)

04.20 PM: ഇന്ത്യ ഇറങ്ങുന്നത് 4-4-2 ഫോർമേഷനിൽ

04.10 PM:

04.00 PM:

ലോക റാങ്കിങിൽ 76-ാം സ്ഥാനക്കാരാണ് ചൈന, ഇന്ത്യയാകട്ടെ 97-ാം സ്ഥാനത്തും. ചരിത്രത്തിലും ചൈനയാണ് മുന്നിലുളളത്. ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ 12 ലും വിജയം ചൈനക്കൊപ്പമായിരുന്നു. 5 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ