ഇന്‍ഡോര്‍: ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 130 റണ്‍സിനും തകര്‍ത്ത് ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ന്നിരിക്കുകയാണ്.
മുന്‍ നായകന്‍ എം.എസ്.ധോണിയുടെ റെക്കോര്‍ഡാണ് വിരാട് മറികടന്നത്. ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് തിരുത്തിയത്. ഇന്നത്തെ വിജയമടക്കം 10 ഇന്നിങ്‌സ് വിജയങ്ങളാണ് വിരാടിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയത്. ധോണിക്ക് ഒമ്പതും അസ്ഹറുദീന് എട്ടും ഇന്നിങ്‌സ് വിജയങ്ങളാണുള്ളത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സ് വിജയങ്ങള്‍ സ്വന്തം മണ്ണില്‍ നേടുന്നത്.
Read More: ഇൻഡോറും അടച്ചുപൂട്ടി ഇന്ത്യ; ബംഗ്ലാദേശിനെ തകർത്തത് ഇന്നിങ്സിനും 130 റൺസിനും
അതേസമയം, ലോക റെക്കോര്‍ഡില്‍ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പവും വിരാട് എത്തി. 32 ടെസ്റ്റ് വിജയങ്ങളാണ് വിരാടിനും അലന്‍ ബോര്‍ഡറിനുമുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി വിരാട്. 53 വിജയങ്ങളുള്ള് ഗ്രെയിം സ്മിത്താണ് ഒന്നാമത്. റിക്കി പോണ്ടിങ് 48 വിജയങ്ങളുമായി രണ്ടാമതും സ്റ്റീവ് വോ 41 വിജയങ്ങളുമായി മൂന്നാമതും നില്‍ക്കുന്നു.
ഇന്നിങ്സും 130 റൺസിനുമാണ് കോഹ്‌ലിപ്പട സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യയുയർത്തിയ 493 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങിയ മുഹമ്മദ് ഷമിയാണ് വിജയം അനായാസമാക്കിയത്. തുടർച്ചയായി ഇന്ത്യ നേടുന്ന മൂന്നാമത്തെ ഇന്നിങ്സ് ജയം കൂടിയാണിത്.