scorecardresearch

ഇന്ന് ബംഗ്ലാ കടുവകൾ മുൻപിൽ; സഞ്ജുവിന്റെ സ്ഥാനം തെറിച്ചേക്കും; മത്സരം എവിടെ കാണാം? IND Vs BAN Asia Cup

IND vs BAN Asia Cup Super Four: ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സഞ്ജു ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പക്ഷേ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി ചോദ്യങ്ങൾ ശക്തമായിരുന്നു

IND vs BAN Asia Cup Super Four: ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സഞ്ജു ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പക്ഷേ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി ചോദ്യങ്ങൾ ശക്തമായിരുന്നു

author-image
Sports Desk
New Update
Sanju Samson Asia Cup BCCI Video

Source: Screengrab

india Vs Bangladesh Asia Cup: ഒരു പന്ത് ബാക്കി നിൽക്കെ ശ്രീലങ്കയെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരിൽ വീഴ്ത്തിയാണ് ബംഗ്ലാദേശ് ആവേശ ജയം തൊട്ടത്. ശ്രീലങ്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് ടൂർണമെന്റിലെ കരുത്തരായ ഇന്ത്യയ്ക്ക് മുൻപിലേക്ക് ബംഗ്ലാദേശ് എത്തുന്നത്. പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് വരുന്ന ഇന്ത്യക്ക് തന്നെയാണ് ഇന്ന് മുൻതൂക്കം എങ്കിലും ഫീൽഡിങ്ങിലെ പിഴവുകൾ ഉൾപ്പെടെ ആവർത്തിക്കുന്നില്ലെന്ന് ഇന്ത്യക്ക് ഉറപ്പാക്കേണ്ടതുണ്ട് ഇന്ന്. 

Advertisment

പാക്കിസ്ഥാന് എതിരെ സ്കോർ ഉയർത്താനാവാതെ മടങ്ങിയ മലയാളി താരം സഞ്ജു സാംസണിന് ബംഗ്ലാദേശിന് എതിരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്നും അറിയണം. പാക്കിസ്ഥാനെതിരെ അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജുവിന് 17 പന്തിൽ നിന്ന് 13 റൺസ് ആണ് കണ്ടെത്താനായത്. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സഞ്ജു ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പക്ഷേ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി ചോദ്യങ്ങൾ ശക്തമായിരുന്നു. 

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഇന്ന് ബംഗ്ലാദേശിന് എതിരെ സഞ്ജുവിന് പകരം ലോവർ ഓർഡറിൽ കളിച്ച് പരിചയമുള്ള ജിതേഷ് ശർമയ്ക്ക് അവസരം നൽകുമോ എന്നറിയണം. അല്ലെങ്കിൽ ഈ പൊസിഷനിൽ കളിക്കുന്ന റിങ്കു സിങ്ങിനെ ഇന്ത്യ ഇറക്കാനും സാധ്യതയുണ്ട്.

Advertisment

പാക്കിസ്ഥാനെതിരെ കളിച്ച അതേ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ ഇന്നത്തെ കളിയിലും നിലനിർത്തിയേക്കും എന്ന വിലയിരുത്തലാണ് ശക്തം. എന്നാൽ മൂന്ന് സ്പിന്നർമാരെ ഇറക്കിയുള്ള തന്ത്രത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കും എന്ന് സൂചനയുണ്ട്. 

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാനെ പൂട്ടാൻ അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും വരുൺ ചക്രവർത്തിക്കും കഴിഞ്ഞിരുന്നു. എന്നാൽ പിന്നെ വന്ന മത്സരങ്ങളിൽ ഈ സഖ്യത്തിന് അത്രത്തോളം കളി നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ മൂന്ന് സ്പിന്നർമാരിൽ ഒരാളെ മാറ്റി അർഷ്ദീപ് സിങ്ങിനേയോ ഹർഷിത് റാണയേയോ ഇന്ത്യ ചിലപ്പോൾ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നേക്കും. 

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ബുമ്ര

ബംഗ്ലാദേശ് സാധ്യാത പ്ലേയിങ് ഇലവൻ: സൈഫ് ഹസൻ, തൻസിദ് ഹസൻ തമീം, ലിറ്റൺ ദാസ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), തൗഹിദ് ഹ്രിദോയ്, ഷമീം ഹൊസൈൻ, ജാകിർ അലി, മാഹേദി ഹസൻ, നസൂം അഹമ്മദ്, തസ്‌കിൻ അഹമ്മദ്, ഷൊറിഫുൽ ഇസ്ലാം, മുസ്താഫിസർ റഹ്മാൻ.

Also Read: റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണം; ബിസിസിഐയോട് ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കും. 7.30ന് ആണ് ടോസ്

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം ഇന്ത്യയിൽ ലൈവായി ഏത് ചാനലിൽ കാണാം? 

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്വർക്കിൽ ലൈവായി കാണാനാവും

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ ലഭ്യമാവും? 

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ഫാൻകോഡിലും ലഭ്യമാകും.

Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: