കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്. 241 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയിരിക്കുന്നത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിൽക്കെ ഇന്ത്യൻ നായകൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
Also Read: ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന്‍ ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി. 69 പന്തിൽ 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. തയ്ജുൽ ഇസ്‌ലാമാണ് താരത്തെ പുറത്താക്കിയത്. രഹാനെ പുറത്തായതിന് പിന്നാലെ തകർപ്പൻ അടികൾക്ക് ക്രീസിലെത്തിയ ജഡേജയ്ക്ക് കാര്യമായി തിളങ്ങാൻ സാധിച്ചില്ല. 12 റൺസുമായി ജഡേജയും കളം വിട്ടു.
Innings Break!#TeamIndia have declared with a total of 347/9 on the board. Lead by 241 runs.#PinkBallTest #INDvBAN pic.twitter.com/XDSTNTytjw
— BCCI (@BCCI) November 23, 2019
എന്നാൽ ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലി തകർത്തടിച്ച് സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തന്റെ 27-ാം സെഞ്ചുറി തികച്ച താരം ഡേ-നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തു. 194 പന്തിൽ 18 ബൗണ്ടറികളടക്കം 136 റൺസാണ് കോഹ്‌ലി നേടിയത്. കോഹ്‌ലി പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റം കൊഴിഞ്ഞുവീണു.
Also Read: ‘മത്സരത്തിനിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്‌ലി’
ഒരു വശത്ത് വൃദ്ധിമാൻ സാഹ നിലയുറപ്പിച്ചപ്പോൾ അശ്വിൻ 9 റൺസിനും ഉമേഷ് യാദവും ഇഷാന്ത് ശർമയും രൺസൊന്നുമെടുക്കാതെയും പുറത്തായി. എന്നാൽ മുഹമ്മദ് ഷമി ഒരു സിക്സൊക്കെയടിച്ച് ഇന്ത്യയെ വീണ്ടും മുന്നോട്ട് നയിക്കുന്നതിനിടയിൽ കോഹ്‌ലി താരങ്ങളോട് മടങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. സാഹ 17ഉം ഷമി 10ഉം റൺസും നേടി.
ബംഗ്ലാദേശിന് വേണ്ടി അൽ അമീനും എബദത്ത് ഹൊസൈനും മൂന്ന് വിക്കറ്റ് വീതം നേടി. അബു ജെയ്ദ് രണ്ടു വിക്കറ്റും തയ്ജുൽ ഒരു വിക്കറ്റും നേടി.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ചരിത്ര ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് പുറത്താക്കിയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. ആതിഥേയരുടെ തുടക്കവും തകർച്ചയോടെയായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ലക്ഷ്യം മറികടന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. 14 റൺസെടുത്ത മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രോഹിത് 21 റൺസിന് പുറത്തായി.
കൊൽക്കത്തയിൽ തിരിച്ചുവരവിനൊരുങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.