കൊൽക്കത്ത: ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് പിങ്ക് ബോൾ മത്സരത്തിൽ തിരിച്ചുവരുന്നു. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയെയും ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രവീന്ദ്ര ജഡേജയെയും കൂടാരം കയറ്റാൻ ബംഗ്ലാദേശ് താരങ്ങൾക്കായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയലാണ്. ഒന്നാം ഇന്നിങ്സിൽ 204 റൺസിന്റെ ലീഡാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. 13 റൺസുമായി വൃദ്ധിമാൻ സാഹയും അക്കൗണ്ട് തുറക്കാതെ അശ്വിനുമാണ് ക്രീസിൽ.
194 പന്തിൽ 136 റൺസ് നേടിയ ശേഷമാണ് നായകൻ കോഹ്‌ലി പുറത്തായത്. 18 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്.
Also Read: ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന്‍ ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി. 69 പന്തിൽ 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. തയ്ജുൽ ഇസ്‌ലാമാണ് താരത്തെ പുറത്താക്കിയത്.
Also Read: ‘മത്സരത്തിനിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്‌ലി’
ചരിത്ര ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് പുറത്താക്കിയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. ആതിഥേയരുടെ തുടക്കവും തകർച്ചയോടെയായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ലക്ഷ്യം മറികടന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. 14 റൺസെടുത്ത മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രോഹിത് 21 റൺസിന് പുറത്തായി.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ലീഡിലേക്ക് എത്തിയ ശേഷമാണ് പൂജാര കൂടാരം കയറിയത്. എട്ട് ബൗണ്ടറികളടക്കം 55 റൺസെടുത്ത പൂജാരയെ എബദത്ത് ഹൊസൈൻ ഷദ്മാൻ ഇസ്‌ലാമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എബദത്ത് തന്നെയാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അൽ അമിനാണ് മായങ്കിന്റെ വിക്കറ്റ്.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
കൊൽക്കത്തയിൽ തിരിച്ചുവരവിനൊരുങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.