കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ലീഡ്. മത്സരത്തിന്റെ ആദ്യ ദിനം തന്നെ 68 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. 59 റൺസുമായി വിരാട് കോഹ്‌ലിയും 23 റൺസ് നേടിയ അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
ചരിത്ര ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് പുറത്താക്കിയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. ആതിഥേയരുടെ തുടക്കവും തകർച്ചയോടെയായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ലക്ഷ്യം മറികടന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. 14 റൺസെടുത്ത മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രോഹിത് 21 റൺസിന് പുറത്തായി.
ലീഡിലേക്ക് എത്തിയ ശേഷമാണ് പൂജാര കൂടാരം കയറിയത്. എട്ട് ബൗണ്ടറികളടക്കം 55 റൺസെടുത്ത പൂജാരയെ എബദത്ത് ഹൊസൈൻ ശദ്മാൻ ഇസ്ലാമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എബദത്ത് തന്നെയാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അൽ അമിനാണ് മായങ്കിന്റെ വിക്കറ്റ്.
A memorable day for #TeamIndia at the #PinkBallTest.
After bundling out Bangladesh for 106 runs, the batsmen put up a total of 174/3 at Stumps on Day 1.@Paytm #INDvBAN pic.twitter.com/G6o23IUET3
— BCCI (@BCCI) November 22, 2019
കൊൽക്കത്തയിൽ തിരിച്ചുവരവിനൊരുങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. നാലു റൺസെടുത്ത ഇമ്രുൾ കായിസിനെ മടക്കി ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മൊമിനുൾ ഹഖിനെയും മുഹമ്മദ് മിഥുനെയും അടുത്തടുത്ത പന്തുകളിൽ ഉമേഷ് കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഷ്ഫിഖുർ റഹ്മാന്റെ കുറ്റിതെറിപ്പിച്ചത് ഷമിയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഷദ്മാനെ സാഹയുടെ കൈകളിൽ എത്തിച്ച് ഉമേഷ് വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.
Also Read: ‘പന്ത്’ ഉരുളുമ്പോൾ എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി?; പൊട്ടിത്തെറിച്ച് പ്രമുഖരും ആരാധകരും
ലിറ്റൺ ദാസ് ടീമിന്റെ സ്കോർ വേഗത കൂട്ടിയെങ്കിലും പരുക്ക് മൂലം ക്രീസ് വിട്ടതോടെ ടീം തകർന്നു. 19 റൺസെടുത്ത നയീം ഹസനെ ഇഷാന്ത് ശർമ്മ എറിഞ്ഞിട്ടതോടെ ബംഗ്ലാദേശിന്റെ നടുവൊടിഞ്ഞു. പിന്നാലെ എത്തിയ എല്ലാവരും വളരെ പെട്ടെന്ന് തന്നെ മടങ്ങി. 29 റൺസെടുത്ത ഷദ്മാൻ ഇസ്‌ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോററർ. ലിറ്റൺ ദാസ് 24 റൺസെടുത്തു.