scorecardresearch

ഏഷ്യയുടെ ചാമ്പ്യന്‍ ആര്?; ഇന്ത്യ-ബംഗ്ലാദേശ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം

IND vs BAN Final Match Live Streaming Online: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയത്

IND vs BAN Final Match Live Streaming Online: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയത്

author-image
WebDesk
New Update
ഏഷ്യയുടെ ചാമ്പ്യന്‍ ആര്?; ഇന്ത്യ-ബംഗ്ലാദേശ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം

Asia Cup 2018, India vs Bangladesh Final Match Live Streaming: ദുബായ്: ഏഷ്യയുടെ ചാമ്പ്യന്മാര്‍ ആരാകുമെന്ന് ഇന്ന് അറിയാം . കരുത്തരായ ഇന്ത്യയും ചങ്കുറപ്പും യുവത്വവും കൈമുതലായുള്ള ബംഗ്ലാദേശുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരേയും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്.

Advertisment

എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് ഫൈനലിന് മുന്‍പ് ബംഗ്ലാദേശിന് കനത്ത പ്രഹരമാണ് ഇപ്പോള്‍ ഏറ്റിരിക്കുന്ന്. വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഫൈനലില്‍ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി.

വിരലിന് നീര് വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബിന് ബാറ്റേന്താന്‍ കഴിയുന്നില്ലെന്ന് മാനേജര്‍ ഖലീദ് മഹമൂദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ അനിവാര്യമാണെന്നും തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ യുഎസ്എയിലേക്ക് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ പോരാട്ടമാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയത്.

Advertisment

ഫൈനലിൽ ബംഗ്ലാ കടുവകളെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാൻ. ബംഗ്ലാദേശിനെ നിസാരക്കാരായി കാണരുതെന്നാണ് ധവാൻ ടീം അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. സൂപ്പർഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ 37 റൺസിന് തകർത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. പേപ്പറിലെ ടീമുകളുടെ പേരും മൈതാനത്ത് കളിക്കാർ കളിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മൈതാനത്ത് ഏതു ടീമാണോ മികച്ച രീതിയിൽ കളിക്കുന്നത്, അവരായിരിക്കും മികച്ച ടീമെന്ന പേരെടുക്കുക, ധവാൻ വ്യക്തമാക്കി.

കളി നടക്കുന്നതെവിടെ?

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് ഫെെനല്‍ മത്സരം അരങ്ങേറുന്നത്.

എത്ര മണിക്കാണ് കളി ആരംഭിക്കുക?

ഏഷ്യാ കപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. നാലരയോടെ ടോസ് ഇടും. മൂന്നരയോടെ തന്നെ ചാനലുകളില്‍ സംപ്രേക്ഷണം ആരംഭിക്കും.

എവിടെ കാണാം കളി?

സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടെയും സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നിലും മൂന്ന് എച്ച്ഡിയിലും ഹിന്ദി കമന്ററിയോടെയും കളി കാണാം.

ഓണ്‍ലൈനായി എങ്ങനെ കളി കാണാം?

ഹോട്ട് സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തില്‍ കളിയുടെ തത്സമയ അപ്ഡേറ്റുകളും കമന്ററിയുമുണ്ടാകും.

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: