India vs Bangladesh LIVE Cricket Match Score:ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 83 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തുകയായിരുന്നു. ക്യപ്റ്റൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ചുറിയും ഒരു വർഷത്തിനുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജഡേജയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.
ഇന്ത്യൻ സ്കോറേഴ്സ് : രോഹിത് ശർമ്മ -83*(102), ശിഖർ ധവാൻ -40 (47), എം.എസ് ധോണി-33 (37), അമ്പാട്ടി റയ്ഡു 13 (28), ദിനേശ് കാർത്തിക് – 1*(3)
നോരത്തെ ഇന്ത്യ ബംഗ്ലാദേശിനെ 173 റൺസിന് പുറത്താക്കിയിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവക്കുന്നതായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം. 100 റൺസെടുക്കുന്നതിനിടയിൽ ബംഗ്ലാദേശിന്റെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം കൂടാരം കയറി. തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് ഓപ്പണർമാരെ ഇന്ത്യൻ പേസ് നിര മടക്കുകയായിരുന്നു. പിന്നീട് ബോളിംഗ് ദൌത്യം ഏറ്റെടുത്ത ജഡേജ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.ഭുവനേശ്വർ കുമാർ,ജസ്പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മെഹിദി ഹസ്സനൊഴിച്ച് മറ്റാർക്കും ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായില്ല.50 പന്തുകളിൽ നിന്ന് 42 റൺസാണ് മെഹിദിയുടെ സമ്പാദ്യം.എട്ടാം വിക്കറ്റിൽ മൊർട്ടാസ-ഹസ്സൻ സഖ്യം ചേർത്ത 66 റൺസിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. പാക്കിസ്ഥാനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ ബോളിങ്ങിലും ഫീൾഡിങ്ങിലും മുന്നിട്ടുനിന്നു. നാല് ക്യച്ചുകളാണ് ധവാൻ മാത്രം കൈപിടിയിൽ ഒതുക്കിയത്.
India vs Bangladesh Live Updates
11: 39 PM- വിജയത്തിനരികിൽ വിക്കറ്റ് കളഞ്ഞ്കുടിച്ച് ധോണി
11: 10 PM- മുന്നിൽനിന്ന് നയിച്ച് രോഹിത്, ശക്തമായ പിന്തുണയേകി ധോണിയും
10: 50 PM- ധോണി ക്രീസിൽ
10: 46 PM- ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി.13 റൺസെടുത്ത അമ്പാട്ടി റയ്ഡുവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്
10: 40 PM- ഷക്കിബിന്റെ പന്ത് ബൌണ്ടറി കടത്തി രോഹിത്തിന് അർദ്ധസെഞ്ചുറി
There is no stopping him when on song. A smashing 50 for captain @ImRo45 #TeamIndia #INDvBAN #AsiaCup pic.twitter.com/vObfKkVj6R
— BCCI (@BCCI) September 21, 2018
10: 30 PM- ഇന്ത്യൻ വിജയം 79 റൺസ് അകലെ
10: 10 PM- മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, 40 റൺസെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്
10: 00- ബൌണ്ടറികൾ പറത്തി ഇന്ത്യൻ ഓപ്പണർമാർ, ഇന്ത്യ മുന്നേറുന്നു
50 partnership for the Rohit-Shikhar duo. #TeamIndia off to a positive start #INDvBAN #AsiaCup pic.twitter.com/uxviWF0mQG
— BCCI (@BCCI) September 21, 2018
09: 50- ഇന്ത്യക്ക് മികച്ച തുടക്കം, അർദ്ധസെഞ്ചുറി പിന്നിട്ട് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്
ശിഖർ ധവാൻ- 35 (30)*
രോഹിത് ശർമ്മ- 16 (30)*
Jadeja stars with the ball on his return to the side as India's bowlers dominate again, but a 66 run eighth wicket stand between Mashrafe Mortaza and Mehedi Hasan has pulled Bangladesh to 173. Will it be an easy chase?#INDvBAN LIVE https://t.co/xZjItFqcMO#AsiaCup2018 pic.twitter.com/ge6J6223Wv
— ICC (@ICC) September 21, 2018
09: 30- മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഭേതപ്പെട്ട നിലയിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 27 റൺസ് എന്ന നിലയിലാണ്
09: 14- ബംഗ്ലാദേശ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചു
08: 38- ബംഗ്ലാദേശ് ഓൾഔട്ട്. ഒരിക്കൽകൂടി ധവാന്റെ ചോരാത്ത കൈകളിൽ പന്ത് എത്തിയപ്പോൾ ബംഗ്ലാദേശ് പ്രതീക്ഷകൾ അവസാനിച്ചു
Four catches for an Indian fielder in an ODI:
S Gavaskar v Pak, Sharjah, 1985
M Azharuddin v Pak, Toronto, 1997
S Tendulkar v Pak, Dhaka, 1998
R Dravid v WI, Toronto, 1999
M Kaif v SL, Joburg, 2003
VVS Laxman v Zim, Perth, 2004
S DHAWAN v Ban, Dubai, 2018 *#INDvBAN #AsiaCup— Deepu Narayanan (@deeputalks) September 21, 2018
08: 28- വാലറ്റത്ത് പൊരുതി നിന്ന ഹസ്സനും പുറത്ത്. 42 റൺസ് നേടിയ ഹസ്സനെ ബുംറയാണ് പുറത്താക്കിയത്.
08: 22- ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ട് ഭുവനേശ്വർ; അർദ്ധസെഞ്ചുറി പിന്നിട്ട മൊർട്ടാസ-ഹസ്സൻ കൂട്ടുകെട്ട് മൊർട്ടാസയെ പുറത്താക്കി ഭുവി പൊളിക്കുകയായിരുന്നു
08: 15- കരക്കെത്താൻ വാലറ്റം പൊരുതുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്
07: 50 PM- നിർണ്ണായകമായി അഞ്ച് ബോളർമാർ
Five full bowlers. Always makes a difference. Now, if Jadeja can become a regular no 7, India will have the balance I have been asking for, for so long.
— Harsha Bhogle (@bhogleharsha) September 21, 2018
07: 40 PM- പതിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ ജഡേജ 10 ഓവർ തികച്ചപ്പോൾ 29 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്
07: 27 PM- വീണ്ടും ജഡേജ മാജിക്, മൊസഡക്ക് ഹൊസൈനെ പുറത്താക്കി ഇന്ത്യക്ക് ഏഴാം വിക്കറ്റ് നേട്ടം
07: 23 PM- ബംഗ്ലാദേശിന്റെ ആറാം വിക്കറ്റും കൊയ്ത് ഇന്ത്യ. ഭുവനേശ്വർ കുമാർ മുഹമ്മദുള്ളയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു
07: 18 PM- ടീം സ്കോർ നൂറിലെത്തിച്ച് ബംഗ്ലാദേശ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് 3.11 റൺശരാശരിയിൽ 5 വിക്കറ്റ് നഷ്ടത്തിൽ നൂറ് റൺസ് എന്ന നിലയിലാണ്
06: 55 PM- റൺറേറ്റ് വീണ്ടും താഴേക്ക്. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് 3.06 റൺശരാശരിയിൽ 83ന് 5 എന്ന നിലയിലാണ്
വിക്കറ്റ് നേടിയ ജഡേജ സഹതാരങ്ങൾക്കൊപ്പം
Bangladesh in a spot of trouble! @imjadeja has three wickets as the Tigers tumble to 65/5 in 18 overs! Is there any way back?#INDvBAN LIVE https://t.co/xZjItFqcMO#AsiaCup2018 pic.twitter.com/wTreYYeFRF
— ICC (@ICC) September 21, 2018
06: 28 PM- ജഡേജക്ക് മൂന്ന് വിക്കറ്റ്, തന്റെ അഞ്ചാം ഓവറിൽ മുഷ്ഫിക്കർ റഹിമിനെ ജഡേജ ചാഹലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു
06: 20 PM- വീണ്ടും ധോണിയുടെ മിന്നൽ സ്റ്റംബിങ്; മുഷ്ഫിക്കർ റഹിം രക്ഷപ്പെട്ടത് തലനാരിഴക്ക്
06: 14 PM- ജഡേജക്ക് രണ്ടാം വിക്കറ്റ്, മുഹമ്മദ് മിഥുനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
05: 55 PM- ആക്രമണത്തിന്റെ സ്വഭാവം മാറ്റി ഇന്ത്യ, ബോളിംഗ് ഉത്തരവാദിത്വം സ്പിൻ വിഭാഗത്തിന്
05: 50 PM- ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും നഷ്ടമായി. ടീമിലേക്കുള്ള മടങ്ങിവരവിൽ തന്നെ വിക്കറ്റ് വീഴ്ത്തി ജഡേജ, പുറത്താക്കിയത് ഷക്കീബ് അൽ ഹസ്സനെ
05: 45 PM- ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ നീലകുപ്പായത്തിൽ പന്തെറിഞ്ഞ് ജഡേജ
No surprise that India are playing Jadeja. As much with conditions in mind as the fact that he is the only bowler capable of batting at 7.
— Harsha Bhogle (@bhogleharsha) September 21, 2018
05: 28 PM- രണ്ടാം വിക്കറ്റും നഷ്ടപ്പെടുത്തി ബംഗ്ലാദേശ്. ഇത്തവണ ജസ്പ്രീത് ബുംറ ഹൊസൈൻ ഷാന്റോയേയാണ് പുറത്താക്കി. ബംഗ്ലാദേശ് 15/2
05: 20 PM- ഇന്ത്യക്ക് ആദ്യ വിക്കറ്റ് ; ബംഗ്ലദേശിന്റെ ലിറ്റൻ ദാസിനെ പുറത്താക്കിയത് ഭുവനേശ്വർ കുമാർ ബംഗ്ലാദേശ് 15/1
05: 10 PM- ബംഗ്ലാദേശിനെ വലിഞ്ഞ്മുറുക്കി ബുംറ, രണ്ടാം ഓവറിൽ വിട്ടുകൊടുത്തത് 1 റൺ മാത്രം
05: 05 PM- ഇന്ത്യൻ ആക്രമണത്തിന് തുടക്കം കുറിച്ച് ഭുവനേശ്വർ കുമാർ. ആദ്യ ഓവറിൽ ബംഗ്ലാദേശിന് 4 റൺസ്
04: 40 PM- 2007 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റംകുറിച്ച ശേഷം ഇത് രണ്ടാംതവണ മാത്രമാണ് ബംഗ്ലാദേശിന്റെ സൂപ്പർ താരം തമീം ഇക്ബാലിന് ഇന്ത്യയുമായുള്ള ഏകദിനമത്സരം നഷ്ടമാകുന്നത്
04:30 PM- ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു
04:20 PM- ഇന്ത്യയുടെ പ്ലെയിങ് XI: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാൻ, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്, എം.എസ്.ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുല്‍ദീപ് യാദവ്.