scorecardresearch

Latest News

മുഷ്ഫിഖറിനും രക്ഷിക്കാനായില്ല; ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് 150 റൺസിന് പുറത്ത്

ഉച്ചഭക്ഷണത്തിന് ശേഷം ഒന്നിനുപുറകെ ഒന്നായി വലറ്റം അതിവേഗം കൂടാരം കയറിയതോടെ ബംഗ്ലാദേശ് ഇന്നിങ്സ് 150 റൺസിന് അവസാനിച്ചു

india vs bangladesh, ഇന്ത്യ, ind vs ban, ബംഗ്ലാദേശ്, ind vs ban live score, bangladesh innings, വിരാട് കോഹ്‌ലി, ind vs ban 2019, ind vs ban 1st Test, ind vs ban 1st Test live score, ind vs ban 1st Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs Bangladesh Test, star sports 1, star sports 2 live, star sports 3 live, hotstar live cricket,india vs bangladesh live streaming, India vs bangladesh 1st Test live streaming, ie malayalam, ഐഇ മലയാളം

ഇൻഡോർ: ഇന്ത്യൻ പേസർമാർ ഒരിക്കൽ കൂടി കരുത്ത് കാട്ടിയപ്പോൾ അടിതെറ്റി ബംഗ്ലാദേശ്. ഇൻഡോറിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ. 150 റൺസിന് ഇന്ത്യ ബംഗ്ലാദേശിനെ പുറത്താക്കി. പേസർമാരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ 12ൽ എത്തിയപ്പോഴേക്കും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശ് ഓപ്പണർമാർ കൂടാരം കയറി. ഇമ്രുൾ കായീസിനെ ആറാം ഓവറിൽ ഉമേഷ് യാദവും ഷദ്മാൻ ഇസ്‌ലാമിനെ ഏഴാം ഓവറിൽ ഇഷാന്ത് ശർമയും മടക്കി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ മുഹമ്മദ് മിഥുനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും നഷ്ടമായി.

പിന്നീട് കണ്ടത് നായകൻ മൊമിനൂൾ ഹഖിന്റെയും മുഷ്ഫിഖുർ റഹ്മാന്റെയും രക്ഷാപ്രവർത്തനം. എന്നാൽ നായകനെ മടക്കി അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മുഷ്ഫിഖറിന്റെ കുതിപ്പും 43 റൺസിൽ അവസാനിച്ചു. മുഷ്ഫിഖറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഉച്ചഭക്ഷണത്തിന് ശേഷം ഒന്നിനുപുറകെ ഒന്നായി വലറ്റം അതിവേഗം കൂടാരം കയറിയതോടെ ബംഗ്ലാദേശ് ഇന്നിങ്സ് 150 റൺസിന് അവസാനിച്ചു.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശർമ, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.

ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ടി20 പരമ്പരയിൽ വിരാടിന് വിശ്രമം അനുവദിച്ചിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs bangladesh indore test visitors all out for 150 score

Best of Express